അബൂദാബി – ഹമാസ് നേതാക്കളെ ലക്ഷ്യംവച്ച് ഖത്തറിൽ ഇസ്രായിൽ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. ഇസ്രായിൽ ആക്രമണം വഞ്ചനപരമായ നടപടിയാണെന്ന് യു.എ.ഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാഷ് ആരോപിച്ചു.
ഖത്തറിന്റെ പരമാധികാരത്തിനു നേരെയുള്ള ഇസ്രായിൽ ആക്രമണം രാജ്യാന്തര നിയമങ്ങളുടെയും യുഎൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണ്. ഖത്തറിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ആഭ്യന്തര സുരക്ഷാ സേനയുടെ അംഗത്തിൻ്റെ രക്തസാക്ഷിത്വത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group