അബൂദാബി– പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്തംബർ 5 വെള്ളിയാഴ്ച പൊതു അവധിയായി യുഎഇ പ്രഖ്യാപിച്ചു. ഇതോടെ ശനി, ഞായർ ദിവസങ്ങൾ വാരാന്ത്യ അവധിയായതിനാൽ സർക്കാർ ജീവനക്കാർക്ക് 3 ദിവസത്തെ അവധിയായിരിക്കും ലഭിക്കുക. പൊതുമേഖലയ്ക്കാണ് ആദ്യം അവധി പ്രഖ്യാപിച്ചത്, എന്നാൽ ഇപ്പോൾ സ്വകാര്യ മേഖലക്കും അവധി സ്ഥിരീകരിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും സെപ്തംബർ 5ന് ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്ന് മാനവവിഭവശേഷി – സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group