അജ്മാൻ – അമിതരക്ത സമ്മർദ്ദത്തെ തുടർന്ന് ഗർഭിണിയായ മലയാളി യുവതി അജ്മാനിൽ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് പട്ടാമ്പി വല്ലപ്പുഴ ഇബ്രാഹിമിന്‍റെ മകളും അജ്മാനിൽ താമസിക്കുന്ന പുളിക്കൽ അബ്ദുസലാമിന്‍റെ ഭാര്യയുമായ അസീബ (35)യാണ് മരിച്ചത്.
യുവതി ഒമ്പത് മാസം ഗർഭിണിയായിരുന്നു. താമസ സ്ഥലത്ത് കുഴഞ്ഞുവീണ അസീബയെ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിനേയും രക്ഷിക്കാനായില്ല.
മകൾ: മെഹ്റ. നടപടികൾ പൂത്തിയാക്കി മൃതദേഹം ദുബൈ സോനപൂർ ഖബർസ്ഥാനിൽ ഖബറടക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group