അബുദാബി: ജൂണ്‍ ഒന്ന് മുതല്‍ അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനനമേര്‍പ്പെടുത്തി. ഒന്നാം തീയതി മുതല്‍ കപ്പുകള്‍, മൂടികള്‍, പ്ലേറ്റുകള്‍, പാനീയ പാത്രങ്ങള്‍, ഇന്‍സ്റ്റന്റ് ഫുഡ് ബോട്ടില്‍സ് എന്നിവയ്ക്ക് നിരോധനം ബാധകമായിരിക്കും.
അതേസമയം വീണ്ടും ഉപയോഗിക്കാവുന്ന സ്റ്റോറേജ് ബോക്‌സുകള്‍,കൂളറുകള്‍,മെഡിക്കല്‍ ഉപയോഗത്തിനായി ഉദ്ദേശിച്ചിട്ടുള്ള ഇനങ്ങള്‍ എന്നിവയെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
2020 മെയ് മാസത്തിലാണ് അബുദാബി സിംഗിള്‍ യൂസ് പ്ലാസ്റ്റിക് പോളിസി ആരംഭിച്ചത്. ഈ നയത്തിന് കീഴില്‍, എല്ലാ റീട്ടെയിലര്‍മാരിലും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ വില്‍പ്പന നിരോധനം 2022 ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു.
ഷാര്‍ജയില്‍, 2024 ജനുവരി 1 ന് നിരോധനം ആരംഭിക്കുകയും ഏപ്രില്‍ 22 ന് മുനിസിപ്പാലിറ്റി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിര്‍മ്മാണം നിര്‍ത്തിയതായി പ്രഖ്യാപിക്കുകയും ചെയ്തു . 2024 ജനുവരി 1 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങൾ ദുബൈ നിരോധിച്ചിട്ടുണ്ട്.