Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, November 5
    Breaking:
    • അലിഫ് സ്‌കൂള്‍ വാര്‍ഷിക കായികമേള ‘അത്‌ലിറ്റ്‌സ്‌മോസ്’ സമാപിച്ചു
    • 44ാം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തുടക്കമാകും
    • ഏറ്റവും കൂടുതൽ ലാഭം നേടി സൗദി അറാംകൊ; ലോകത്തിലെ വലിയ എണ്ണ കമ്പനികള്‍ നേടിയ ലാഭത്തെക്കാള്‍ കൂടുതല്‍
    • റിയാദ് ഇന്ത്യന്‍ എംബസിയില്‍ ‘ഗീത മഹോത്സവ് എ മ്യൂസിക്കല്‍’ സംഗീത നാടകം അരങ്ങേറി
    • കുവൈത്ത് അമീറിനെ അപകീര്‍ത്തിപ്പെടുത്തിയ പ്രതിക്ക് ഏഴു വര്‍ഷം തടവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    45 വർഷത്തെ സേവനത്തിന് വിരാമം; അബൂദാബിയുടെ പ്രവാസ ചരിത്രത്തിലെ ഒരധ്യായം പൂർത്തിയാക്കി നൗഷാദ് സത്താർ

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ03/11/2025 UAE Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    നൗഷാദ് സത്താർ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ​അബൂദാബി – നാലു പതിറ്റാണ്ടിലേറെയായി അബൂദാബിയുടെ മണ്ണിൽ തൻ്റെ ജീവിതവും കരിയറും അടയാളപ്പെടുത്തിയ തൃശൂർ പെരിമ്പിലാവ് സ്വദേശി നൗഷാദ് സത്താർ (63), 45 വർഷത്തെ ധന്യമായ പ്രവാസ ജീവിതത്തിന് ശേഷം വിരമിക്കുമ്പോൾ, അതൊരു വ്യക്തിയുടെ മാത്രം യാത്രയുടെ അവസാനമല്ല, ഒരു തലമുറയുടെ പ്രവാസാനുഭവത്തിൻ്റെ പരിസമാപ്തി കൂടിയാണ്.

    1980 ൽ 18ാം വയസ്സിൽ ​പിതാവ് പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകനും രചയിതാവും സംഗീതജ്ഞനുമായ കെ. ജി സത്താറിൻ്റെ ഉടമസ്ഥതയിലുള്ള കാസറ്റ് കടയിൽ നിന്നായിരുന്നു നൗഷാദിൻ്റെ അബൂദാബിയിലെ ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. അബൂദാബി സൂക്കിലേയും എയർപോർട്ട് റോഡിലേയും കടകളിൽ ഏറെ കാലം ജോലി ചെയ്തു. ഇക്കാലയളവിൽ പ്രശസ്തരായ നിരവധി പേരുമായി ബന്ധം പുലർത്താനായത് നൗഷാദ് ഇന്നും ഓർക്കുന്നു. എം.എ യൂസഫലിയും, മമ്മൂട്ടിയും ഗായകരായ യേശുദാസും, എം.ജി ശ്രീകുമാറും, വി.എം കുട്ടിയും എ.വി.യും മാർക്കോസുംമെല്ലാം “കെ.ജി സത്താർ മ്യൂസിക് സെൻ്ററി”ലെ സന്ദർശകരായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഡിജിറ്റൽ യുഗത്തിന് മുമ്പ് സംഗീതവും സിനിമയും കാസറ്റുകളിലൂടെ മാത്രം ഒഴുകിയെത്തിയ ആ കാലഘട്ടം പ്രവാസികൾക്ക് ഒരു വലിയ ഓർമ്മയാണ്. ആ പൈതൃകത്തിൻ്റെ ഭാഗമായി പ്രവർത്തിച്ച അദ്ദേഹം, പിന്നീട് റിയൽ എസ്റ്റേറ്റ്, റെസ്റ്റോറൻ്റ് ബിസിനസ്സുകളിലക്ക് തിരിഞ്ഞെങ്കിലും വേണ്ട രീതിയിൽ വിജയം കണ്ടെത്താനയില്ല. പിന്നിടങ്ങോട്ട് ഹോസ്പിറ്റൽ ജോലിയിലാണ് നൗഷാദിൻ്റെ പ്രവാസ ജീവിതത്തിലെ വലിയൊരു ഭാഗം. 2006 ൽ അബൂദാബി അൽ നൂർ ഹോസ്പിറ്റലിൽ ഡ്രൈവറായും പിന്നീട് മെഡിക്ലിനിക്കിൽ ആംബുലൻസ് ഡ്രൈവറായുമാണ് ജോലി ചെയ്തിരുന്ന അദ്ദേഹം, സഹായവും സാന്ത്വനവുമായി ആയിരക്കണക്കിന് ആളുകൾക്ക് താങ്ങും തണലുമായി.

    പിതാവ് കെ.ജി. സത്താറിനും ഗായകൻ മാർക്കോസിനും കൂടെ

    ഒരു വ്യക്തിഗത കച്ചവട സ്ഥാപനത്തിൽ നിന്ന് പൊതുജനങ്ങളുമായി നേരിട്ട് ഇടപെഴകുന്ന ആതുരസേവന മേഖലയിലേക്കുള്ള ഈ മാറ്റം, നൗഷാദിൻ്റെ സേവന മനോഭാവത്തെയാണ് എടുത്തു കാണിക്കുന്നത്. ​ഇക്കാലയളവിൽ, ഒരു കൊച്ചു നഗരത്തിൽ നിന്ന് ലോകോത്തര മെട്രോപോളിസായി അബൂദാബി രൂപാന്തരപ്പെടുന്നത് അദ്ദേഹം കൺമുന്നിൽ കണ്ടു. വർഷങ്ങളോളം പ്രവാസ ജീവിതം നയിച്ച ശേഷം വിരമിക്കുമ്പോൾ സ്വന്തം നാട്ടിലേക്ക് മടങ്ങുക എന്ന പതിവ് രീതിയെ തിരുത്തിക്കുറിച്ചുകൊണ്ട്, നൗഷാദ് സത്താർ കുടുംബത്തോടൊപ്പം യുഎഇയിൽത്തന്നെ തുടരുന്നു. യുഎഇയുടെ 10 വർഷത്തെ ഗോൾഡൻ വിസയാണ് ഈ സുപ്രധാന തീരുമാനത്തിന് അദ്ദേഹത്തിന് കരുത്തായത്. കോവിഡ് മഹാമാരിയുടെ കാലത്ത് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരിൽ ചിലർക്ക് യുഎഇ സർക്കാർ നൽകിയ ഗോൾഡൺ വിസ ലഭിച്ചവരിൽ നൗഷാദും ഉൾപ്പെട്ടിരുന്നു. സാധാരണ പ്രവാസികൾ വിരമിക്കൽ കാലം സ്വന്തം രാജ്യത്ത് ചെലവഴിക്കാൻ തീരുമാനിക്കുമ്പോൾ, ഗോൾഡൻ വിസയുടെ സുരക്ഷിതത്വവും അബൂദാബിയോടുള്ള വൈകാരിക ബന്ധവും അദ്ദേഹത്തെ ഇവിടെത്തന്നെ പിടിച്ചുനിർത്തുകയായിരുന്നു.

    നൗഷാദ് സത്താറിൻ്റെ വാക്കുകളിൽ: “ഇതൊരു രണ്ടാം വീടാണ്. എൻ്റെ കരിയർ ഇവിടെയാണ് വളർന്നത്, എൻ്റെ കുടുംബവും മക്കളുടെ വിദ്യാഭ്യാസവുമെല്ലാം നല്ല രീതിയിലായതിൽ ഈ നാട് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വിരമിച്ച ശേഷം ഉടൻ നാട്ടിലേക്ക് പോകണമെന്ന പഴയ ചിന്തകളെല്ലാം ഗോൾഡൻ വിസ ഇല്ലാതാക്കി. ഈ വിസയുള്ളതിനാൽ, എപ്പോൾ വേണമെങ്കിലും വരാനും പോകാനും കുടുംബ കാര്യങ്ങളിൽ ശ്രദ്ധിക്കാനും ഞങ്ങൾക്ക് കഴിയുന്നു. യുഎഇ നൽകുന്ന സുരക്ഷിതത്വവും മികച്ച ജീവിതനിലവാരവും കുടുംബത്തിന് പ്രധാനമാണ്.”

    സഹപ്രവർത്തകർ നൽകിയ യാത്രയപ്പ് ചടങ്ങ്

    വിരമിച്ച ശേഷവും രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക മേഖലകളിൽ മികച്ച സംഭാവനകൾ നൽകാൻ കഴിവുള്ള പ്രൊഫഷണലുകളെയും നിക്ഷേപകരെയും ഇവിടെത്തന്നെ നിലനിർത്താൻ യുഎഇ ലക്ഷ്യമിടുന്ന ഗോൾഡൻ വിസ പദ്ധതിയുടെ വിജയകരമായ ഉദാഹരണമാണ് നൗഷാദ് സത്താറിൻ്റെ തീരുമാനം. പരേതയായ മറിയുമ്മയാണ് മാതാവ്. സുമയ്യ ഭാര്യയും ഗൽ മുഹമ്മദ് അനസ്, സമീന അമീറ എന്നിവർ മക്കളുമാണ്. അബൂദാബിയിലെ പ്രമുഖ സാംസ്കാരിക, സാമൂഹിക കൂട്ടായ്മകളിലും സജീവമായിരുന്ന അദ്ദേഹം, ഇനി മുതൽ കുടുംബ ബിസിനസ്സുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സാമൂഹ്യസേവന പ്രവർത്തനങ്ങൾക്കായി സമയം കണ്ടെത്താനും ആസൂത്രണം ചെയ്യുന്നു. വിരമിക്കലിനുശേഷവും തങ്ങളുടെ പ്രിയപ്പെട്ട രാജ്യമായ യുഎഇയിൽ തുടരാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് നൗഷാദ് സത്താറും കുടുംബവും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gulf news Retirement UAE
    Latest News
    അലിഫ് സ്‌കൂള്‍ വാര്‍ഷിക കായികമേള ‘അത്‌ലിറ്റ്‌സ്‌മോസ്’ സമാപിച്ചു
    05/11/2025
    44ാം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തുടക്കമാകും
    05/11/2025
    ഏറ്റവും കൂടുതൽ ലാഭം നേടി സൗദി അറാംകൊ; ലോകത്തിലെ വലിയ എണ്ണ കമ്പനികള്‍ നേടിയ ലാഭത്തെക്കാള്‍ കൂടുതല്‍
    05/11/2025
    റിയാദ് ഇന്ത്യന്‍ എംബസിയില്‍ ‘ഗീത മഹോത്സവ് എ മ്യൂസിക്കല്‍’ സംഗീത നാടകം അരങ്ങേറി
    05/11/2025
    കുവൈത്ത് അമീറിനെ അപകീര്‍ത്തിപ്പെടുത്തിയ പ്രതിക്ക് ഏഴു വര്‍ഷം തടവ്
    05/11/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.