റാസൽഖൈമ :പുതുവത്സര ആഘോഷങ്ങൾക്കായി റാസൽഖൈമ ഇതുവരെ സംഘടിപ്പിച്ചതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ പ്രകടനം ‘ഔവർ സ്റ്റോറി ഇൻ ദി സ്കൈ’ എന്ന പേരിൽ 15 മിനിറ്റ് നീണ്ട പ്രദർശനത്തിൽ പുതിയ ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്ഥാപിച്ചു. ലേസർ പടക്കങ്ങളും ഡ്രോൺ ഡിസ്‌പ്ലേകളും ഉൾപ്പെടെ അസാധാരണമായ ഷോകളിലൂടെയാണ് ഇത്തവണയും റാസൽഖൈമ പുതുവത്സരാഘോഷം അവിസ്മരണീയമാക്കിയത്.
1,400 ഡ്രോണുകളും ലേസറുകളും സിൻക്രൊണൈസ് ചെയ്ത പടക്കങ്ങളും ആകാശത്തെ പ്രകാശപൂരിതമാക്കി. റാസൽഖൈമയുടെ സാംസ്കാരികവും പ്രകൃതിദത്തവുമായ പൈതൃകത്തോടുള്ള ആദരസൂചകമായി ആഘോഷത്തെ മാറ്റിമറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group