ദുബൈ– പ്രവാസി എഴുത്തുകാരനായ മുഹമ്മദ് ഹനീഫ് തളിക്കുളത്തിന്റെ തട്ടാരകുന്നിനപ്പുറത്ത് എന്ന പുസ്തകം ഗ്രാമീണ ജീവിതത്തിന്റെ സ്നേഹവും, സൗഹൃദവും വരച്ചുകാട്ടുന്ന മനോഹരമായ രചനയാണെന്ന് പ്രവാസ സാഹിത്യകാരനും അദ്ധ്യാപകനും മോട്ടിവേഷൻ സ്‌പീക്കറുമായ മുരളിമാഷ് മംഗലത്ത്. ദുബൈ കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പുസ്തക ചർച്ചയിൽ വായനാനുഭവം പങ്കുവെച്ച് സംസാരിക്കുകയായിരുന്നു മാഷ്. കെഎംസിസി തൂലിക ഫോറം ചെയർമാൻ ഇസ്മായിൽ ഏറാമല പരിപാടി ഉദ്ഘാടനം ചെയ്തു.
ജില്ലാ ആക്ടിങ് പ്രസിഡന്റ് അഷ്‌റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. പുസ്തക പരിചയം മുഹമ്മദ് വെട്ടുകാട് നിർവഹിച്ചു. അബ്ദുൽ കാദർ അരിപ്പാമ്പ്ര തുടക്കം കുറിച്ച പുസ്തക ചർച്ചയിൽ ജലീൽ പട്ടാമ്പി ,മച്ചിങ്ങൽ രാധാകൃഷ്ണൻ, സൈനുദീൻ പുന്നയൂർക്കുളം, അനസ് മാള, തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാ സംസ്ഥാന ഭാരവാഹികളായ പി.വി നാസർ, ചെമ്പുക്കൻ യാഹുമോൻ, ആർവിഎം മുസ്തഫ, അബു ഷമീർ, മുഹമ്മദ് അക്ബർ, ജംഷീർ പാടൂർ, ഷമീർ പണിക്കത്ത്, ഉമ്മർ മുള്ളൂർക്കര, റസിയ ഷമീർ, അഷ്‌റഫ് കിള്ളിമംഗലം, അലിഅകലാട് എന്നിവർ ആശംസകൾ നേർന്നു. മുഹമ്മദ് ഹനീഫ് എന്നിവർ മറുപടി പ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി ഗഫൂർ പറ്റിക്കര, സ്വാഗതവും, ബഷീർ വരവൂർ നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ ഷക്കീർ ഉപ്പാട്ട്, മുസമ്മിൽ ദേശമംഗലം, തൻവീർ കാളത്തോട്, അലി വെള്ളറക്കാട്, റഷീദ് പുതുമനശ്ശേരി, മുസ്തഫ നെടുംപറമ്പ്, മുബശ്ശിർ മുറ്റിച്ചൂർ, ഷെഹീർ ചെറുതുരുത്തി,ഹംസ, സത്താർ പട്ടാട്ട്, റുഷാഫിദ് എന്നിവർ നേതൃത്വം നൽകി.



