അബൂദാബി – പൊന്നാനി എംഇഎസ് കോളേജ് അലുംനി അബൂദാബി ചാപ്‌റ്റർ (MESPO), ഓണാഘോഷം സംഘടിപ്പിച്ചു. അബൂദാബി കേരള സോഷ്യൽ സെന്ററിൽ നടന്ന ‘മെസ്‌പോണം 2025’ ഓണാഘോഷ പരിപാടികൾ ശ്രീമതി ദേവയാനി ടീച്ചർ ഉത്ഘാടനം ചെയ്തു. മെസ്‌പോ അബൂദാബി പ്രസിഡന്റ് അഷ്‌റഫ് പന്താവൂർ അധ്യക്ഷത വഹിച്ചു.
മെസ്‌പൊ എജ്യുക്കേഷനൽ എക്സലൻസ് 2025 അവാർഡ് ജേതാക്കളായ മെസ്‌പൊ അംഗങ്ങളുടെ മക്കളെയും, കോളേജിലെ ആദ്യ ബാച്ച് വിദ്യാർത്ഥിയായ എ.വി.എം. ഹബീബുള്ള പൊന്നാനി, 2023 ബാച്ചിൽ പഠിച്ചിറങ്ങിയ നിഹാൽ കൽപകഞ്ചേരി, മുതിർന്ന മെസ്‌പൊ അംഗങ്ങളായ ലത്തീഫ് കൊട്ടിലിങ്ങൽ, സുനീർ മൂസപ്പടിക്കൽ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ഇന്ത്യൻ ഇസ്ലാമിക സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള , കെ.എസ്.സി ജനറൽ സെക്രട്ടറി സജീഷ് നായർ, നോവലിസ്റ്റും, തീരക്കഥാകൃത്തുമായ എസ് ഹരീഷ്, ഇസ്മായിൽ പൊന്നാനി, എ.വി അബൂബക്കർ, നൗഷാദ് യൂസഫ് , സഫറുള്ള പാലപ്പെട്ടി, റാഫി പാടൂർ, പ്രകാശ് പള്ളിക്കാട്ടിൽ മിയാസ് പാലപ്പെട്ടി, അബ്ദുൽ റസാഖ് വി.വി, ഷാജി പൊന്നാനി, അഷ്‌റഫ് തലാപ്പില്, അനൂഷ് പൊന്നാനി, ബഷീർ കോറോത്തിയിൽ, കൈനാഫ് പൊന്നാനി, നബീൽ അണ്ടത്തോട്, സയീദ് ജുനൈദ് തുടങ്ങിയവർ സംസാരിച്ചു. മെസ്‌പൊ കുടുംബാംഗങ്ങളുടെ വീടുകളിൽ നിന്നും വിഭവങ്ങൾ ഒരുക്കി കൊണ്ട് വന്ന ഓണ സദ്യയും, അംഗങ്ങളും, കുടുംബാംഗങ്ങളും അവതരിപ്പിച്ച സംഗീത നൃത്ത പരിപാടികളും അരങ്ങേറി.
മെസ്‌പൊ ജനറൽ സെക്രട്ടറി ഷകീബ് പൊന്നാനി ചടങ്ങുകൾ നിയന്ത്രിച്ചു. മെസ്‌പോണം 2025 കമ്മിറ്റി ചെയർമാൻ ലത്തീഫ് കൊട്ടിലിങ്ങൾ സ്വാഗതവും കൺവീനർ സുരജ് പൊന്നാനി നന്ദിയും പറഞ്ഞു.



