ഷാർജ– ഷാർജയിലെ മുൻ സ്‌കൂൾ അധ്യാപകൻ നാട്ടിൽ നിര്യാതനായി. കോഴിക്കോട് നരിക്കുനി സ്വദേശി മുരളീധരൻ പുല്ലോക്കണ്ടി(57)യാണ് മരണപ്പെട്ടത്. കഴിഞ്ഞ 17 വർഷമായി ഷാർജ ഗൾഫ് ഏഷ്യൻ ഇംഗ്ലിഷ് സ്‌കൂളിൽ മലയാളം അധ്യാപകനായിരുന്നു. രോഗബാധിതനായി നാട്ടിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ വേനലവധിക്ക് നാട്ടിൽ നിന്ന് തിരിച്ചുവന്ന ശേഷം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ജോലി ഒഴിവാക്കി മടങ്ങി യതാണ്. അധ്യാപികയായ റീജയാണ് ഭാര്യ. ഏക മകൾ: അഥീന.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



