ഷാർജ – കേരളത്തിൻ്റെ വാനമ്പാടി കെ.എസ് ചിത്രയുടെ 50 വർഷത്തെ സംഗീത ജീവിതത്തെ ആദരിച്ച് ഹെബ്റോ ഇവയുടെ “ലൈവ് ഇൻ കൺസെർട്ട്”. ഷാർജ എക്സ്പോ സെൻ്റർ വേദിയിൽ നടന്ന പരിപാടി സംഗീതാസ്വാദകർക്ക് വേറിട്ട അനുഭവം കാഴ്ചവെച്ചു.
കെ എസ് ചിത്രയുടെ എക്കാലത്തെയും മികച്ച ഗാനങ്ങളെല്ലാം വേദിയിൽ ആലപിക്കപ്പെട്ടു. സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സി , ഗായകരായ ഹരിശങ്കർ, ശ്രീരാഗ് ഭരതൻ,അനുശ്രീ അനിൽ കുമാർ, രൂപ രേവതി, കെ.കെ നിഷാദ്, പി.എസ് അനാമിക, ദിവാ കൃഷ്ണ തുടങ്ങിയവരും വേദിയെ ആവേശം കൊള്ളിച്ചു. അറബ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ ചിത്രയെ ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് നൽകി ആദരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group