ഷാർജ– ദുബൈ ഡ്രീംസ്-ദ് ട്വിൻസ് മെമോയർ’ എന്ന പുസ്തകം രചിച്ച കൃഷ്ണ പുഷ്പകാന്തിനെ
ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഡബ്ല്യുഎംഎഫ് മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്റ് ഷിജി മാത്യു ആദരിച്ചു.
ലോകത്തിലെ ഏറ്റവും വലിയ മലയാളി നെറ്റ്‌വർക്കുമായി 167 രാജ്യങ്ങളിൽ 24 മണിക്കൂറും സേവനം അനുഷ്ഠിക്കുന്ന പ്രവർത്തകരോടു കൂടിയ വേൾഡ് മലയാളി ഫെഡറേഷന്റെ ഈ വർഷത്തെ ഏറ്റവും സന്തോഷഭരിതമായ നിമിഷങ്ങളിലൊന്നായിരുന്നു കൃഷ്ണയെ ആദരിക്കാനുള്ള ഈ അവസരമെന്ന് ഷിജി പറഞ്ഞു.
പാലക്കാട് ജില്ലയിലെ തൃത്താല സ്വദേശിനിയാണ് പതിനെട്ടുകാരിയായ കൃഷ്ണ,
കഴിഞ്ഞ 32 വർഷമായി ഷാർജയിൽ താമസിക്കുന്ന നാരായണൻകുട്ടി-മിനി ദമ്പതികളുടെ രണ്ടാമത്തെ മകളാണ്.
പ്രസിഡന്റ് സിയാദ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. ഡബ്ല്യുഎംഎഫ് നാഷനൽ കൗൺസിൽ സെക്രട്ടറി മുഹമ്മദ് അക്ബർ,നാഷനൽ കൗൺസിൽ കോഓർഡിനേറ്റർ അഡ്വ. നജുമുദീൻ, നാഷനൽ കൗൺസിൽ ട്രഷറർ വീരാൻകുട്ടി എന്നിവർ പ്രസംഗിച്ചു. റേഡിയോഅവതാരകരായ അർഫാസ്, ഷാബു കിളിത്തൊട്ടിൽ, പ്രതാപൻ തായാട്ട്, ഷഹനാസ്, നിഷ രതീഷ്, കാസിം പുത്തൻപുരക്കൽ,ജാസ്മിൻ സമദ്, ജൂഡ് പയസ്, ജമാൽ ഹൈദ്രോസ്, ബഷീർ ബെല്ലോ റഫീഖ് ചളവറ, അനീഷ് കല്ലമ്പലം, ആസിഫ് മിർസ, ഹബീബ് റഹ്മാൻ, സിന്ധു നായർ, ദിലീപ് സൈദു, മൈമൂന തുടങ്ങിയവർ സംബന്ധിച്ചു.



