അബുദാബി: അടുത്ത മാസം നടക്കുന്ന മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിൽ പോകാനിരുന്ന പിതാവ് അബുദാബിയിൽ നിര്യാതനായി. കാസർകോട് ഉദുമ എരോല്‍ കുന്നിലില്‍ പരേതനായ മുക്കുന്നോത്തെ എം.കെ ഹുസൈന്റെ മകൻ സാദാത്ത് മുക്കുന്നോത്താ (48) ണ് മരിച്ചത്. അബുദാബിയില്‍ താമസ സ്ഥലത്ത് കുളിമുറിയിൽ കുഴഞ്ഞ് വീണുകയായിരുന്നു. ഉടൻ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അബുദാബി മദീന സായിദ് ഷേപ്പിംഗ് സെന്ററിൽ ഫാന്‍സി കട നടത്തിവരികയായിരുന്നു. അബുദാബി കെ.എം.സി.സി ഉദുമ പഞ്ചായത്ത് ട്രഷററും ഉദുമ ടൗണ്‍ മുസ്ലിം ജമാഅത്ത് യു.എ.ഇ കമ്മിറ്റി അംഗവുമാണ്.
മാതാവ്: ആയിഷ. ഭാര്യ: റൈഹാന. മക്കൾ: റിസ്വാന, റിസ്, റസുവ, റഹീഫ. സഹോദരങ്ങള്‍: ഹനീഫ, മറിയക്കുഞ്ഞി, പരേതനായ അബ്ദുല്ലകുഞ്ഞി. ബനിയാസ് മോർച്ചറിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകുമെന്ന് മണ്ഡലം കെ.എം.സി.സി പ്രവർത്തകർ പറഞ്ഞു.