അബുദാബി: കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി അടുത്തമാസം 26-ന് നടത്തുന്ന കാസർകോട് ഫെസ്റ്റിന്റെ ലോഗോ ഡോ. അബൂബക്കർ കുറ്റിക്കോൽ പ്രകാശനം നിർവഹിച്ചു. വിവിധ കലാകായികമത്സരങ്ങൾ, സംസ്കാരികസംഗമങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി നടത്തും. കാസർകോടുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. ലോഗോ പ്രകാശനച്ചടങ്ങിൽ അബുദാബി കെഎംസിസി സംസ്ഥാനസെക്രട്ടറി ഹനീഫ് പടിഞ്ഞാറമൂല, മണ്ഡലം പ്രസിഡന്റ് അസീസ് അറാട്ടുകടവ്, ഖജാൻജി ബദ്രുദ്ധീൻ ബെൽത്ത, സ്വാഗതസംഘം ജനറൽ കൺവീനർ മുഹമ്മദ് ആലംപാടി, ഖജാൻജി സമീർ തായലങ്ങാടി തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group