ദുബായ്: യു.എ.ഇ.യുടെ കലാരംഗത്തെ മുൻനിരക്കാരനും എമിറാത്തിയുടെയും ജി.സി.സി നാടകത്തിൻ്റെയും നവോത്ഥാനത്തിന് നിർണായക സംഭാവന നൽകിയ പ്രമുഖ എമിറാത്തി കലാകാരനുമായ ദായീൻ ജുമാ അൽ തമീമി അന്തരിച്ചു.75 വയസ്സായിരുന്നു.
1971 ൽ നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ അദ്ദേഹം നിരവധി നാടക -ടെലിവിഷൻ വേദികളിൽ ശ്രദ്ധേയമായ വേഷമണിഞ്ഞിട്ടുണ്ട്. ഖവം അന്തർ, അൽ ജീരൻ, ദിലാൽ അൽ മതി തുടങ്ങിയ നാടകങ്ങളിലെ അഭിനയത്തിലൂടെ തമീമി രാജ്യത്തിൻറെ പ്രിയപ്പെട്ട കലാകാരനായി മാറി.
ദായീൻ ജുമാ അൽ തമീമിയുടെ നിര്യാണത്തിൽ ദുബായ് കൾച്ചർ ആൻഡ് അതോറിറ്റി ചെയർപേഴ്സൺ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അനുശോചിച്ചു. “അദ്ദേഹത്തിൻ്റെ കലാസൃഷ്ടികൾ ആത്മാർത്ഥതയുടെയും നേട്ടങ്ങളുടെയും ഒരു യാത്രയ്ക്ക് സാക്ഷിയായി നിലനിൽക്കും, അത് എമിറേറ്റ്സിലെയും പ്രദേശത്തെയും സാംസ്കാരിക രംഗം ശക്തിപ്പെടുത്തുകയും സമ്പന്നമാക്കുകയും ചെയ്യും,” അവർ എക്സിൽ കുറിച്ചു.