അബുദാബി– ഇന്ത്യൻ മീഡിയ അബുദാബി-വിപിഎസ് ഭവന പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന ആദ്യ വീടിന് തറക്കല്ലിട്ടു. തിരുവനന്തപുരം പെരുമാതുറയിൽ മാടൻവിള ജുമാ മസ്ജിദ് ഇമാം ജവാദ് ബാഖവി അൽഹാദിയാണ് തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചത്.
ഉമ്മുൽഖുവൈനിൽ മൂന്ന് പതിറ്റാണ്ടായി ജോലി ചെയ്യുന്ന പെരുമാതുറ സ്വദേശി മെഹ്ബൂബ് ഷംസുദ്ദീനാണ് ഇവർ വീട് നിർമ്മിച്ച് നൽകുന്നത്.
ഇന്ത്യൻ മീഡിയ പ്രസിഡന്റ് സമീർ കല്ലറ, സെക്രട്ടറി റാശിദ് പൂമാടം, ജില്ലാ പഞ്ചായത്ത് അംഗം മിനി ജയചന്ദ്രൻ, അഴൂർ പഞ്ചായത്ത് അധ്യക്ഷ കീർത്തി കൃഷ്ണ, പഞ്ചായത്ത് അംഗങ്ങളായ നെസിയ സുധീർ, സജീവ് ചന്ദ്രൻ, മഞ്ജു അജയൻ, പെരുമാതുറ സ്നേഹതീരം സെക്രട്ടറി സക്കീർ ഹുസൈൻ, പെരുമാതുറ വലിയ പള്ളി പ്രസിഡന്റ് നസീർ, സുനിൽ, അബുദാബിയിലെ സാംസ്കാരിക പ്രവർത്തകരായ നാസർ വിളഭാഗം, അഹദ് വെട്ടൂർ എന്നിവർ പങ്കെടുത്തു. 3 മാസത്തിനകം വീടിന്റെ നിർമാണം പൂർത്തിയാക്കി കൈമാറുകയാണ് ലക്ഷ്യം. അർഹരായ കൂടുതൽ പ്രാസികളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



