അബുദാബി– അബുദാബിയിലെ ഇന്ത്യന്‍ എംബസിയില്‍ ഓപണ്‍ ഹൗസ് നടത്തുന്നു. ഏപ്രില്‍ 29ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് നാലു വരെയാണ് സമയം. അബുദാബി എമിറേറ്റിലെ പ്രവാസികള്‍ക്ക് മാത്രമാണ് ഈ ഓപണ്‍ ഹൗസില്‍ പങ്കെടുക്കാൻ സാധിക്കുക. എമിറേറ്റിലെ പ്രവാസികളുടെ തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍, കോണ്‍സുലാര്‍ വിഷയങ്ങള്‍, വിദ്യാഭ്യാസ സംബന്ധിയായ വിഷയങ്ങള്‍, ക്ഷേമ പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങൾ ഓപണ്‍ ഹൗസില്‍ പ്രവാസികള്‍ക്ക് ഉന്നയിക്കാം. പാസ്പോര്‍ട്ട് പുതുക്കല്‍, ഏതെങ്കിലും രേഖകളുടെ വിതരണം, പ്രമാണീകരണം എന്നീ സേവനങ്ങള്‍ ഓപണ്‍ ഹൗസില്‍ ലഭ്യമാകില്ലെന്നും അധികൃതര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



