ദുബൈ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍, യു.എ.ഇയിലെ ഇന്ത്യക്കാരും പാകിസ്ഥാനികളും ഒരുപോലെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കുകയാണ്. അതിര്‍ത്തി പ്രദേശങ്ങളിലുള്ളവര്‍ ഉറക്കമില്ലാത്ത രാത്രികളിലാണ് കഴിഞ്ഞ് കൂടുന്നത്.
പാകിസ്ഥാനിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ പലതും റദ്ദാക്കിയിട്ടുണ്ട്. രാജസ്ഥാനിലും പഞ്ചാബിലും വൈദ്യുതി മുടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിയന്ത്രണ രേഖയ്ക്ക് സമീപം വീടുകളുള്ള പ്രവാസികള്‍ക്ക് നാട്ടിലെ സാഹചര്യം മൂലം സമാധാനം നഷ്ടമായി.
എന്റെ വീട് നിയന്ത്രണ രേഖയില്‍ നിന്ന് വെറും നാല് കിലോമീറ്റര്‍ അകലെയാണ്. ഈ മാസം നാട്ടില്‍ പോകാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും, സംഘര്‍ഷം രൂക്ഷമായതിനാല്‍ റദ്ദാക്കി- ഷാര്‍ജയില്‍ ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്‌സ് കമ്പനിയില്‍ ജോലി ചെയ്യുന്ന, പാകിസ്ഥാന്‍ അധീന കശ്മീരില്‍ നിന്നുള്ള മന്‍സൂര്‍ ഖാന്‍ പറയുന്നു.
മണിക്കൂറുകള്‍ ഇടവിട്ട് ഉച്ചത്തിലുള്ള സ്‌ഫോടനങ്ങള്‍ കേള്‍ക്കുന്നുണ്ടെന്നും എന്നാല്‍ നിലവില്‍ സാധാരണക്കാര്‍ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. ‘ഇത് ഇനിയും വഷളാകുന്നതിന് മുമ്പ് സംഘര്‍ഷം അവസാനിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു-മന്‍സൂര്‍ കൂട്ടിച്ചേര്‍ത്തു.
ലാഹോറില്‍ നിന്നുള്ള 38-കാരിയായ സന റഹ്‌മാന്‍, ഷാര്‍ജയില്‍ അധ്യാപികയാണ്. ‘ഡ്രോണുകളും മിസൈലുകളും ആക്രമിക്കുന്ന വീഡിയോകള്‍ ഞങ്ങള്‍ കാണുന്നു. ഞങ്ങളുടെ നഗരങ്ങള്‍ ആക്രമിക്കപ്പെടുന്നത് ഭയാനകമാണ്,’ അവര്‍ പറഞ്ഞു. സന തന്റെ അമ്മയെ യു.എ.ഇയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വിമാന സര്‍വീസുകള്‍ ലഭ്യമല്ല. ‘ഇത് രാഷ്ട്രീയത്തിന്റെ കാര്യമല്ല, ജനങ്ങളുടെ ജീവന്റെ കാര്യമാണ്. എല്ലാ കുടുംബ ആഘോഷങ്ങളും റദ്ദാക്കി. ഞങ്ങള്‍ സമാധാനം തിരിച്ചുവരാന്‍ പ്രാര്‍ത്ഥിക്കുകയാണ്-സന പറഞ്ഞു.
‘ഞാന്‍ എന്റെ അച്ഛനുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ ഇപ്പോള്‍ മിക്കവാറും എല്ലാ രാത്രിയിലും വൈദ്യുതി മുടക്കമുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്’ അമൃത്സറിലും ജലന്ധറിലുമുള്ള കുടുംബവും ബന്ധുക്കളും ആശങ്കയിലാണ്. ‘സൂര്യാസ്തമനത്തിന് ശേഷം എല്ലാവരും വീടിനുള്ളില്‍ തന്നെ കഴിയുന്നു- ദുബായിലെ ഫിനാന്‍സ് പ്രൊഫഷണലും അമൃത്സറില്‍ നിന്നുള്ളവനുമായ സിദ്ധാര്‍ത്ഥ് ഗുപ്ത പറയുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്നുള്ള നിരന്തരമായ അപ്‌ഡേറ്റുകള്‍ കാരണം ഞാന്‍ ഇന്നലെ രാത്രി മുഴുവന്‍ ഉറങ്ങിയില്ല,’ സിദ്ധാര്‍ത്ഥ് കൂട്ടിച്ചേര്‍ത്തു.
‘ഈ അനിശ്ചിതത്വം എനിക്ക് ഉത്കണ്ഠയുണ്ടാക്കുന്നു. ഞങ്ങളുടെ കുട്ടികള്‍ സമാധാനത്തില്‍ വളരണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇവിടെയുള്ള എന്റെ പാകിസ്ഥാന്‍ സുഹൃത്തുക്കളും ഇതേ വികാരം പങ്കുവെക്കുന്നു. ഞങ്ങള്‍ ഭയത്തിലും പ്രതീക്ഷയിലും ഒന്നിച്ചിരിക്കുന്നു- ദുബായിലെ 40-കാരിയായ ഇന്ത്യന്‍ ഗൃഹനാഥയായ മീന പറയുന്നു. ഞങ്ങള്‍ക്ക് സമാധാനം വേണം.’ ‘സംഘര്‍ഷം ഉടന്‍ അവസാനിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, എല്ലാവരുടെയും നന്മയ്ക്കായി. അതിര്‍ത്തികള്‍ക്കപ്പുറം ഇന്ത്യക്കാരും പാകിസ്ഥാനികളും ഒരേ മനസ്സോടെ പറയുന്നത് ഇതാണ്.