ദുബായ് – കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ യു.എ.ഇ സാക്ഷ്യം വഹിച്ചത് 75 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴക്ക്. വര്‍ഷപാതവുമായി ബന്ധപ്പെട്ട കണക്കുകള്‍ 1949 മുതല്‍ ശേഖരിക്കാന്‍ തുടങ്ങിയ ശേഷം ഇത്രയും കനത്ത മഴ രാജ്യത്തുണ്ടാകുന്നത് ആദ്യമാണ്. കാലാവസ്ഥാ ഡാറ്റ രേഖപ്പെടുത്താന്‍ തുടങ്ങിയതു മുതല്‍ യു.എ.ഇ കാലാവസ്ഥാ ചരിത്രത്തിലെ അസാധാരണ സംഭവമാണ് ചൊവ്വാഴ്ച രാത്രി ഒമ്പതു വരെയുള്ള ഇരുപത്തിനാലു മണിക്കൂര്‍ നേരം രാജ്യത്ത് പെയ്ത റെക്കോര്‍ഡ് മഴയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് അല്‍ഐനിലെ ഖതം അല്‍ശക്ല ഏരിയയിലാണ്. ഇവിടെ ഇരുപത്തിനാലു മണിക്കൂറിനിടെ 254 മില്ലമീറ്റര്‍ മഴ പെയ്തതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനു കീഴിലെ ശുവൈബ് സ്റ്റേഷനില്‍ 2016 മാര്‍ച്ച് ഒമ്പതിന് 287.6 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group