അൽഐൻ– ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അൽ ഐനിൽ ബേക്കറി അടച്ചുപൂട്ടി. അൽഐനിലെ അൽ മുതരേദ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന, അൽ സൈ്വദ മോഡേൺ ബേക്കറിയാണ് (ലൈസൻസ് നമ്പർ-സിഎൻ 1102470) അബൂദാബി അഗ്രികൾച്ചർ ആന്റ് ഫുഡ് സേഫ്റ്റി അതോറിറ്റി അടച്ചുപൂട്ടാൻ ഉത്തരവിറക്കിയത്. സുരക്ഷിതമല്ലാത്ത രീതിയിൽ ഭക്ഷണം പാകം ചെയ്തതിനെ തുടർന്ന് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. നിയമലംഘനങ്ങലെല്ലാം പരിഹരിക്കരുന്നത് വരെ അടച്ചുപൂട്ടൽ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. അബൂദാബി എമിറേറ്റിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് 2008ലെ നിയമം (2)ന്റെയും അതിനു കീഴിൽ പുറപ്പെടുവിച്ച ചട്ടങ്ങളുടെയും ലംഘനവും കണ്ടെത്തിയതിനാലാണ് ഈ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group