അബുദാബി : അബുദാബി അൽ വഹ്ദ മാളിൽ അഗ്നിബാധ. ആളപായമില്ല. ഇന്ന് (ഞായർ )ഉച്ചയ്ക്ക് ശേഷമായിരുന്നു തീ പിടിത്തം. അബുദാബി പോലീസിന്റെയും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും സംഘങ്ങൾ വിജയകരമായി തീ നിയന്ത്രണവിധേയമാക്കിയതായി അതോറിറ്റി എക്‌സിൽ പറഞ്ഞു.
കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ തേടാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group