അബുദാബി: മരണപ്പെട്ട പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട തുടർനടപടിക്കുള്ള ഫീസ് അബുദാബിയിൽ ഒഴിവാക്കി. മരണ സർട്ടിഫിക്കറ്റിന് 103 ദിർഹവും ആംബുലൻസ് ,കഫിൻ ബോക്സ് ഉൾപ്പെടെ എംബാമിങ് സർട്ടിഫിക്കറ്റിന് 1106 ദിർഹവും ആംബലൻസ്, കഫിൻ ബോക്സ് എന്നിവക്ക് 1209 ദിർഹവുമാണ് നിലവിൽ ഈടാക്കിയിരുന്നത്. ഇതാണിപ്പോൾ പൂർണ്ണമായും ഒഴിവാക്കിയിട്ടുള്ളത്.
സ്വദേശികളുടെ മരണ സർട്ടിഫിക്കറ്റിന് ഈടാക്കിയിരുന്ന 53 ദിര്‍ഹവും ഒഴിവാക്കി. പുതിയ നടപടികളിലൂടെ ഏതു രാജ്യക്കാരായ പ്രവാസികള്‍ മരിച്ചാലും ഈ ആനുകൂല്യം ലഭ്യമാവും. അബുദാബി എമിറേറ്റിലുള്ളവര്‍ക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം. നിലവില്‍ മറ്റുള്ള എമിറേറ്റിലെ നടപടി ക്രമങ്ങള്‍ അതേപടി തുടരും.