ദുബൈ– യുഎഇയുടെ അമ്പത്തി നാലാമത് ദേശീയ ദിനാഘോഷ ഭാഗമായി ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റി ഡിസംബർ രണ്ടിന് മാംസാർ അൽ ശബാബ് മൈതാനിയിൽ പതിനായിരങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന ഈദ് അൽ ഇത്തിഹാദ് ഫെസ്റ്റ് വിജയിപ്പിക്കാൻ മീഡിയ വിങ് സജ്ജമായി. പരിപാടിയുടെ വിജയത്തിനായി പത്ര ദൃശ്യ ശ്രവ്യ മാധ്യമങ്ങളും നവ സമൂഹമാധ്യമങ്ങളും വൈവിധ്യമായ രീതിയിൽ ഉപയോഗപ്പെടുത്തി മീഡിയ രംഗം സജീവമാക്കാൻ ചെയർമാൻ മുഹമ്മദ് പട്ടാമ്പിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
അബ്ദുൽ ഗഫൂർ കെ ടി, മുജീബ് കോട്ടക്കൽ, ടി എം എ സിദ്ധീഖ്, നബീൽ നാരങ്ങോളി, നൂറുദ്ധീൻ പി ഡി, മുനീർ ബെരിക്ക,ഉനൈസ് മട്ടന്നൂർ, ശാദുലി ബത്തേരി, അനസ് വട്ടംകുളം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഇസ്മായിൽ ഏറാമല, കൺവീനർ ഹംസതൊട്ടി എന്നിവർ പരിപാടികൾ വിശദീകരിച്ചു. ജനറൽ കൺവീനര്‍ അബ്ദുൽ ഖാദർ അരിപ്പാമ്പ്ര സ്വാഗതവും അഷ്‌റഫ് കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.



