അബുദാബി : ബലി പെരുന്നാളിനോടനുബന്ധിച്ച് അബുദാബിയിലെ 963 തടവുകാരെ മോചിപ്പിക്കാൻ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവിട്ടു. മാപ്പ് മാനദണ്ഡങ്ങൾ പാലിക്കുകയും കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന സമയത്ത് നല്ല പെരുമാറ്റം പ്രകടിപ്പിക്കുകയും ചെയ്തവരേയാണ് മോചിപ്പിക്കാൻ ഉത്തരവിട്ടിരിക്കുന്നത്.
മോചിതരായ തടവുകാർക്ക് ഒരു പുതിയ ജീവിതം ആരംഭിക്കാനും, കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താനും, സമൂഹത്തിൽ ക്ഷമയുടെയും അനുകമ്പയുടെയും മൂല്യങ്ങൾ വളർത്തിയെടുക്കാനും അവസരം നൽകുക എന്ന ചട്ടക്കൂടിനുള്ളിൽ യുഎഇ പ്രസിഡന്റിന്റെ മാനുഷിക പ്രതിബന്ധതയാണ് ഇതിനെ കാണുന്നത്.
ഷാർജ ഭരണാധികാരിയും ഫുജൈറ ഭരണാധികാരിയും ഉൾപ്പെടെ എമിറേറ്റ്‌സിലുടനീളമുള്ള നേതാക്കളുടെ പ്രഖ്യാപനങ്ങൾ പ്രകാരം, ഈദ് ദിനത്തിൽ 1400-ലധികം തടവുകാരെ മോചിപ്പിക്കും. മതപരമായ അവസരങ്ങൾക്ക് മുമ്പ് ഭരണാധികാരികൾ തടവുകാരോട് കരുണ കാണിക്കുന്ന ഈ സമ്പ്രദായം എല്ലാ വർഷവും ഉണ്ടാവാറുണ്ട്.