അബുദാബി: യുഎഇ യിൽ നേരിയ ഭൂചനം അനുഭവപ്പെട്ടതായി നാഷ്ണൽ സെൻറർ ഓഫ് മെറ്റിരിയോളജിയുടെ(NCM)നാഷ്ണൽ സീസ്മിക് നെറ്റ് വർക്കിൻ്റെ സ്റ്റേഷനുകൾ റിപ്പോർട്ട് ചെയ്തു .
പ്രദേശിക സമയം രാവിലെ 7.53 നാണ് യുഎഇ യിലെ മസാഫി ഏരിയയിൽ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
1.6 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. പ്രദേശവാസികൾക്ക് ഭൂചലനത്തിൻ്റെ പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും യാതൊരുവിധ അനന്തരഫലങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group