ദുബൈ– പുതുവര്‍ഷ തലേ ദിവസം ദുബൈയിൽ പൊതുഗതാഗത സംവിധാനം ഉപയോഗിച്ചവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. 28 ലക്ഷത്തിലേറെ ആളുകളാണ് ഡിസംബർ 31 ന് യാത്രക്കായി പൊതുഗതാത സംവിധാനം ഉപോയഗിച്ചത്. ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
ആ ഒരു ദിവസം മാത്രം 28 ലക്ഷത്തിലേറെ യാത്രക്കാരാണ് പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ചതെന്ന് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 13 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണയുണ്ടായത്. ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിച്ചത് ദുബൈ മെട്രോയെയാണ്. മെട്രോയുടെ റെഡ്, ഗ്രീന്‍ ലൈനുകളിലൂടെ 12 ലക്ഷത്തിലേറെ യാത്രക്കാര്‍ സഞ്ചരിച്ചു.
ദുബൈ ട്രാമില്‍ 50,000ത്തിലേറെ യാത്രക്കാര്‍ സഞ്ചരിച്ചതായും ആര്‍ടിഎ അറിയിച്ചു. ബസുകളില്‍ ഏകദേശം അഞ്ച് ലക്ഷത്തോളം ആളുകളാണ് യാത്ര ചെയ്തതത്. ആറര ലക്ഷം ആളുകള്‍ ടാകസി സേവനങ്ങളും പ്രയോജനപ്പെടുത്തി. ഷയേര്‍ഡ് മൊബിലിറ്റി സര്‍വീസുകള്‍ പ്രയോജനപ്പെടുത്തിയവരുടെ എണ്ണം അഞ്ച് ലക്ഷമാണ്. ഇ-ഹെയ്ലിങ് സര്‍വീസുകള്‍, ട്രാം, ജലഗതാഗത മാര്‍ഗങ്ങള്‍ എന്നിവയിലൂടെയും ലക്ഷക്കണക്കിന് ആളുകള്‍ ആഘോഷനഗരികളിലേക്ക് ഒഴുകിയെത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.



