ദുബായ്: യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തി ജന്മ നാട്ടിലേക്ക് തിരിച്ച്പോകാൻ ആഗ്രഹിക്കുന്നവരുടെ പാസ്പോർട്ട് ഉൾപ്പെടയുള്ള രേഖകളുടെ നടപടി ക്രമങ്ങൾക്ക് വേഗത ഉറപ്പ് വരുത്തണമെന്ന് ദുബായ് കെ.എം.സി.സി സംസ്ഥാന നേതാക്കൾ ഇന്ത്യൻ ഡപ്യൂട്ടി കോൺസുൽ ജനറൽ യതിൻ പട്ടേലുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടു.
പ്രവാസികൾ മരണപ്പെട്ടാൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള കാലതാമസം ഒഴിവാക്കുക, ബി.എൽ.എസ്. മുഖേന പാസ്പോർട്ട് പുതുക്കുന്നതിന് നടത്തുന്ന ഓൺലൈൻ സേവനം എളുപ്പത്തിലാക്കുക തുടങ്ങിയ കാര്യങ്ങളും സംഘം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. എംബസി മുഖേന അർഹരായവർക്ക് ലഭിക്കുന്ന സാമ്പത്തിക സഹായത്തിന് വേണ്ട രേഖകൾ ലഭ്യമാകനുണ്ടാകുന്ന കാലതാമസം പ്രയാസമുണ്ടാക്കുന്നതായും നേതാക്കൾ ബോധിപ്പിച്ചു. ദുബായ് കെ.എം.സി.സി. ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി നിവേദനം കൈമാറി. ഹസ്സൻ ചാലിൽ, അഡ്വ. ഖലീൽ ഇബ്രാഹിം, റഈസ് തലശ്ശേരി എന്നിവർ പങ്കെടുത്തു.