Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 3
    Breaking:
    • പോക്‌സോ പ്രതി മുകേഷ് എം. നായര്‍ പ്രവേശനോത്സവത്തില്‍ മുഖ്യാതിഥി; വിശദീകരണം തേടി വിദ്യാഭ്യാസ മന്ത്രി
    • ആര് തോറ്റാലും സങ്കടം; ആരടിക്കും ഐപിഎൽ?
    • മന്ത്രി റിയാസ് കോടികള്‍ പിരിച്ചുവെന്ന ആരോപണത്തിന് തെളിവുകൊണ്ടുവരട്ടേയെന്ന് എം.വി ഗോവിന്ദന്‍
    • യു.കെ ഹോംകെയറില്‍ മലയാളികള്‍ ഉൾപ്പെടെ ജീവനക്കാര്‍ക്കെതിരെ ചൂഷണം; പരാതി പറഞ്ഞാല്‍ നാടുകടത്തുമെന്ന് ഭീഷണി
    • ഹമാസ് ആക്രമണത്തിൽ മൂന്ന് ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു; രണ്ടുപേർക്ക് ഗുരുതര പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»UAE

    പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കൂലിക്കെതിരെ ദൽഹിയിൽ ഡയസ്പോറ സമ്മിറ്റ്;ഒരുക്കങ്ങൾ പൂർത്തിയായി

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ29/07/2024 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി:സീസണ്‍ സമയത്തെ അനിയന്ത്രിത വിമാന യാത്രാക്കൂലി വര്‍ദ്ധനവിന് പരിഹാരം തേടി വിവിധ പ്രവാസി സംഘടനകള്‍ ദല്‍ഹിയില്‍ സംഘടിപ്പിക്കുന്ന സമ്മിറ്റിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സമ്മിറ്റില്‍ പങ്കെടുക്കാനുള്ള പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു.
    കെ.എം.സിസി.യുടെ നേതൃത്വത്തില്‍ മുപ്പതോളം പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തിലാണ് ‘ഡയസ്‌പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി’ എന്ന പേരില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്.

    ഓഗസ്റ്റ് 8ന് ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് ഹാളില്‍ നടക്കുന്ന സമ്മിറ്റില്‍ കേരളത്തില്‍ നിന്നുള്ള മുഴുവന്‍ എം.പിമാരും പങ്കെടുക്കും. സമ്മിറ്റില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ റിപ്പോര്‍ട്ടിംഗ് വൈകുന്നേരം 3.30ന് ആരംഭിക്കും. രണ്ട് സെഷനുകളിലായാണ് സമ്മിറ്റ് നടക്കുക. വിമാനയാത്രാക്കൂലിയുമായി ബന്ധപ്പെട്ട സെഷനില്‍ ദുബൈ, മുന്‍ കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി പങ്കെടുക്കും. പ്രവാസി വോട്ടവകാശവുമായി ബന്ധപ്പെട്ട സെഷനില്‍ മുന്‍ ഇലക്ഷന്‍ കമ്മീഷണര്‍ എസ്.വൈ ഖുറൈഷിയും സംബന്ധിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വൈകുന്നേരം 7 മണിക്ക് നടക്കുന്ന മുഖ്യസെഷനില്‍ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ സമ്മിറ്റില്‍ പ്രവാസികളുമായി സംവദിക്കും. സമ്മിറ്റിന്റെ ഭാഗമായി വിവിധ പ്രവാസി സംഘടനകള്‍ ചേര്‍ന്ന് തയ്യാറാക്കിയ പ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും അടങ്ങിയ മാര്‍ഗരേഖ എം.പിമാര്‍ക്ക് സമര്‍പിക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് പാര്‍ലിമെന്റില്‍ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ക്രിയാത്മകമായ ഇടപെടലുകള്‍ ഈ സമ്മിറ്റിന് ഊര്‍ജം പകരും. പ്രവാസികള്‍ നേരിടുന്ന വിവിധങ്ങളായ വിഷയങ്ങളില്‍ കൂട്ടായ മുന്നേറ്റത്തിന് അബുദാബിയിലെ മുപ്പതോളം പ്രവാസി സംഘടനകളുടെ സഹകരണത്തോടെ ഡയസ്‌പോറ സമ്മിറ്റിന്റെ ആദ്യ രണ്ടു സെഷനുകള്‍ കഴിഞ്ഞ ഫെബ്രുവരി 11, മെയ് 5 ദിവസങ്ങളില്‍ നടന്നിരുന്നു. ഇതില്‍ വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നതില്‍ വിമാനയാത്രാകൂലി മര്‍മ പ്രധാനമായ വിഷയമായിരുന്നു. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഘട്ടത്തില്‍ തന്നെ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ഈ വിഷയം ഉന്നയിച്ചത് പ്രവാസികളെ സംബന്ധിച്ചിടത്തോളം ആശ്വാസം പകരുന്നതാണ്.

    ഇന്നലെ അബുദാബിയില്‍ ചേര്‍ന്ന പ്രോഗ്രാം ബ്രീഫിംഗില്‍ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു. കേന്ദ്ര മന്ത്രിമാരെയും സമ്മിറ്റില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. പരിപാടിയുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയ പ്രൊഫൈൽ പിക്ചർ ക്യാമ്പയിനും സംഘടിപ്പിക്കുന്നുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kmmc
    Latest News
    പോക്‌സോ പ്രതി മുകേഷ് എം. നായര്‍ പ്രവേശനോത്സവത്തില്‍ മുഖ്യാതിഥി; വിശദീകരണം തേടി വിദ്യാഭ്യാസ മന്ത്രി
    03/06/2025
    ആര് തോറ്റാലും സങ്കടം; ആരടിക്കും ഐപിഎൽ?
    03/06/2025
    മന്ത്രി റിയാസ് കോടികള്‍ പിരിച്ചുവെന്ന ആരോപണത്തിന് തെളിവുകൊണ്ടുവരട്ടേയെന്ന് എം.വി ഗോവിന്ദന്‍
    03/06/2025
    യു.കെ ഹോംകെയറില്‍ മലയാളികള്‍ ഉൾപ്പെടെ ജീവനക്കാര്‍ക്കെതിരെ ചൂഷണം; പരാതി പറഞ്ഞാല്‍ നാടുകടത്തുമെന്ന് ഭീഷണി
    03/06/2025
    ഹമാസ് ആക്രമണത്തിൽ മൂന്ന് ഇസ്രായിൽ സൈനികർ കൊല്ലപ്പെട്ടു; രണ്ടുപേർക്ക് ഗുരുതര പരിക്ക്
    03/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version