അബൂദാബി– യുഎഇയിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. ദീപക് മിത്തലിനെ വിദേശകാര്യ മന്ത്രാലയം നിയമിച്ചു. 2023 മുതൽ യുഎഇയിലെ അംബാസഡറായ സഞ്ജയ് സുധീർ സെപ്തംബർ 30 ന് വിരമിക്കുന്ന പാശ്ചാതലത്തിലാണ് പുതിയ നിയമനം. ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) 1998 ബാച്ച് ഉദ്യോഗസ്ഥനാണ് ഡോ. ദീപക് മിത്തൽ.
നേരെത്തെ ഖത്തറിലെ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അഡീഷണൽ സെക്രട്ടറിയുടെ ചുമതല വഹിക്കുകയാണ് അദ്ദേഹം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group