2018ൻെറ തുടക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദർശന വേളയിൽ, പ്രശസ്ത ഷെഫ് സഞ്ജീവ് കപൂറിന് ക്ഷണം ലഭിച്ചിരുന്നു. അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആണ് മോദിക്ക് ഭക്ഷണം തയ്യാറാക്കാൻ അദ്ദേഹത്തെ ക്ഷണിച്ചത്.
പരിപാടിക്കായി താൻ തയ്യാറാക്കിയ വിഭവങ്ങളുടെ ഫോട്ടോകൾ ഷെഫ് കപൂർ പിന്നീട് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. അടുത്തിടെ അദ്ദേഹം തനിക്ക് ലഭിച്ച അവസരത്തെക്കുറിച്ച് ഓർമ്മിക്കുകയും മോദിയുടെ ഭക്ഷണ ശീലങ്ങളിലെ തൻെറ ചില നിരീക്ഷണങ്ങൾ പങ്ക് വെക്കുകയും ചെയ്തു. അബുദാബിയിൽ പ്രധാനമന്ത്രിക്ക് ഭക്ഷണം തയ്യാറാക്കിയ അനുഭവം അദ്ദേഹം മാഷബിൾ ഇന്ത്യയുമായി പങ്കുവെച്ചു.
അതിൽ സസ്യാഹാരം അടങ്ങിയ പ്രാദേശിക വിഭവങ്ങളും ഉൾപ്പെടുന്നു. പ്രധാനമന്ത്രി എമിറാത്തി ഭക്ഷണം രുചിച്ചുനോക്കി, അദ്ദേഹം എല്ലാം പരീക്ഷിച്ചു, മോദിയുടെ അഭിപ്രായത്തിൽ, ഒരു സ്ഥലത്തിൻ്റെ സംസ്കാരം മനസ്സിലാക്കാമെങ്കിൽ ഒരാൾക്ക് പാചകരീതി നന്നായി ചെയ്യാൻ കഴിയും.
മോദിക്ക് ഫൂൽ മേഡം വിളമ്പിയതും അത് എന്താണെന്ന് വിശദീകരിച്ചതും അദ്ദേഹം അനുസ്മരിക്കുന്നു. ഫൂൽ മേഡമുകളെക്കുറിച്ചാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്… അതിൽ അരിഞ്ഞ ഉള്ളിയും തക്കാളിയും ഉണ്ടെന്ന്… ‘അപ്പോൾ ഇത് നമ്മുടെ ഭാജി പാവ് പോലെയാണ് എന്ന് അദ്ദേഹം പറഞ്ഞു.
മോദിയുടെ ഭക്ഷണശീലങ്ങളിൽ പ്രതിഫലിക്കുന്ന സന്തുലിതാവസ്ഥയെക്കുറിച്ച് ഷെഫ് സംസാരിച്ചു. അദ്ദേഹത്തിന്റെ ഭക്ഷണക്രമം വളരെ ലളിതമാണ്, എന്നാൽ അതേ സമയം, അദ്ദേഹത്തിന് ഭക്ഷണത്തോട് വളരെയധികം ബഹുമാനമുണ്ട് എന്നും ഷെഫ് വ്യക്തമാക്കി. കൂടാതെ, അദ്ദേഹം ശുദ്ധമായ സസ്യാഹാരം പിന്തുടരുന്നുണ്ടെന്നും കിച്ച്ഡി, പറോട്ട, തെപ്ല തുടങ്ങിയ വിഭവങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നുവെന്നും ഷെഫ് പറഞ്ഞു. “ഭക്ഷണത്തിൽ അദ്ദേഹം ഒട്ടും നിർബന്ധ ബുദ്ധിയുള്ളയാളല്ല. അദ്ദേഹം വളരെ ലാളിത്യത്തിൽ വിശ്വസിക്കുന്നയാളാണ്” -ഷെഫ് കപൂർ കൂട്ടിച്ചേർത്തു.
നേരത്തേ നിഖിൽ കാമത്തിൻെറ പോഡ്‌കാസ്റ്റിൽ മോദി തന്റെ ഭക്ഷണശീലങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കുവെച്ചിരുന്നു. “ഞാൻ ഒട്ടും ഭക്ഷണപ്രിയനല്ല. ഏത് രാജ്യത്തും എനിക്ക് എന്ത് വിളമ്പിയാലും ഞാൻ സന്തോഷത്തോടെ കഴിക്കുന്നു.” റസ്റ്റോറന്റുകളിൽ ഭക്ഷണം ഓർഡർ ചെയ്യാൻ താൻ ബുദ്ധിമുട്ടുന്നുണ്ടെന്നും അദ്ദേഹം സമ്മതിച്ചു: “നിങ്ങൾ എനിക്ക് ഒരു മെനു തന്നാൽ, എന്ത് കഴിക്കണമെന്ന് തിരഞ്ഞെടുക്കാൻ കഴിയാത്തത് എന്റെ നിർഭാഗ്യമാണ്. തനിക്ക് അതിനെക്കുറിച്ച് കൂടുതൽ മനസ്സിലാകുന്നില്ലെന്നും മോദി പറഞ്ഞിരുന്നു.