ദുബൈ– കാരുണ്യത്തിന്റെ മനസ്സുകളെ ചേർത്തു വെച്ച് നിർധനരും നിരാശ്രയരും നിരാലംബാരുമായ മാറാരോഗികൾക്കു സാന്ത്വനമൊരുക്കുന്ന സിഎച് സെന്ററുകൾ കേരളത്തിന്റെ ജീവകരുണ്യ രംഗത്തെ മഹത്തായ അടയാളപ്പെടുത്തലാണെന്ന് തൃശൂർ സി എച് സെന്റർ പേട്രണും ഹോട്പാക് എംഡിയുമായ അബ്ദുൽ ജബ്ബാർ പറഞ്ഞു. അത് തൃശ്ശൂരിലും യാതാർഥ്യമാകുന്നതോടെ ഒട്ടേറെപ്പേർക്ക് ആശ്വാസമേകാൻ കഴിയുമെന്നും, ഫെബ്രുവരി 14നു നടക്കുന്ന ഉദ്ഘാടനം പ്രൗഢമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈയിൽ സംഘടിപ്പിച്ച സിഎച് സെന്റർ സ്നേഹ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌നേഹ സംഗമത്തിൽ തൃശൂർ സി എച് സെന്റർ ചെയർമാൻ സി എ മുഹമദ് റഷീദ് മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ജില്ലാ വൈസ് പ്രസിഡന്റ് സി.കെ മജീദ്, ദുബായ് കെഎംസിസി സെക്രട്ടറി സമദ് ചാമക്കാല എന്നിവർ സംഗമത്തിനു അഭിവാദ്യങ്ങൾ നേർന്നു. ജില്ലാ കെഎംസിസി ആക്ടിങ് പ്രസിഡന്റ് അഷ്റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബിസിനസ് , സാമൂഹ്യ രംഗത്തു രംഗത്തു പ്രവർത്തിക്കുന്ന സി.കെ ഹുസ്സൈൻ, ഷിയാസ് സുൽത്താൻ, മുഹമ്മദാലി ഹാജി എരുമപ്പെട്ടി ഷംസുദീൻ കേച്ചേരി, നിസാം പ്രൊട്ടക്ടോൾ, സാദിഖ് വെള്ളാങ്ങല്ലൂർ, വനിതാ വിങ് ജനറൽ കൺവീനർ ഫസ്ന നബീൽ, ജില്ലാ ട്രഷറർ ബഷീർ വരവൂർ, അബുഷമീർ തുടങ്ങിയവർ പ്രസംഗിച്ചു. സിഎച് സെന്റർ ജനറല കൺവീനറും ജില്ലാ കെഎംസിസി ജനറല സെക്രട്ടറിയുമായ ഗഫൂർ പട്ടിക്കറ സ്വാഗതവും കൺവീനർ മുഹമ്മ്ദ് വെട്ടുകാട് നന്ദിയും പറഞ്ഞു. ഭാരവാഹികളായ ബഷീർ പെരിഞ്ഞനം, നൗഷാദ് ടി എ സ്, മുഹമ്മദ് ഹനീഫ് തളിക്കുളം, നൗഫൽ പുത്തൻപുരക്കൽ, ഉമ്മർ മുള്ളൂർക്കര, ഷമീർ പണിക്കത്ത് അഷ്റഫ് കിള്ളിമംഗലം തുടങ്ങിയവർ നേതൃത്വം നൽകി.



