ദുബൈ : വായന ദിനത്തിന്റെ ഭാഗമായി യുഎഇ യിലുള്ള വിവിധ അക്ഷര സ്നേഹികൾക്ക് കാഫ് ദുബൈ വ്യത്യസ്ത വിഷയങ്ങളിലുള്ള നിരവധി പുസ്തകങ്ങൾ വിതരണം ചെയ്തു. ബൈ ഗൾഫ് മോഡൽ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ അധ്യാപികമാരും, ജീവനക്കാരുമായ ഷൌക്കീല, രവിത ചന്ദ്രൻ, രഹിത റഷീദ്, സുമതി രോഹിണി, ലുബ്‌ന ഒമർ തുടങ്ങിയവർ പങ്കെടുത്തു. അജ്‌മാൻ ജെറഫിലുള്ള ഹാബിറ്റാറ്റ് സ്കൂളിൽ വെച്ച് നടന്ന പുസ്തകവിതരണത്തിൽ പ്രിൻസിപ്പൽ ഇൻചാർജ് സുരേഷ് സുകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഹംസ കൊല്ലത്ത്, മിഡിൽ സ്കൂൾ ഹെഡ് ഷഹീൻ മജീദ്, പ്രൈമറി സ്കൂൾ ഹെഡ് സൈമ ഖാൻ, സെക്ഷൻ ഹെഡ് സാജിർ, സെക്ഷൻ ഹെഡ് നിഷ തോമസ്, മലയാളം ഡിപ്പാർട്മെന്റ് ഹെഡ് ശ്രീകല ബിജു, മുംതാസ് സപ്പോർട്ടിങ്ങ് സ്റ്റാഫ് സൂപ്പർവൈസർ എന്നിവരും മറ്റു മലയാളം അധ്യാപകരും പങ്കെടുത്തു
സോനപ്പൂർ ആസ്റ്റർ ഹോസ്പിറ്റലിൽ വെച്ച് നടന്ന ചടങ്ങിൽ ഡോക്ടർ ആകാശ്, സില്ല അബ്രഹാം (നഴ്സിംഗ് ഓഫീസർ ) ലിജി ജോർജ്, അർച്ചന ഐസക്, ജോഫി വർഗീസ് എന്നിവരും അതിഥികളായി. തുടർന്ന് സോനപ്പൂർ ലേബർ ക്യാമ്പുകൾ, വിവിധ സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിലും കാഫ് പ്രസിദ്ധീകരിച്ച പെണ്ണയനങ്ങളുടെ ഭൂപടങ്ങൾ എന്ന ലേഖന സമാഹാരം ഉൾപ്പെടെ 250 ൽ അധികം പുസ്തകങ്ങൾ സൗജന്യമായി വിതരണം ചെയ്തു.
ഡോ : ഉഷ ഷിനോജ്, കെ പി റസീന ടീച്ചർ, റസീന ഹൈദർ, ഹമീദ് കോഴിക്കോട്, രമേശ് പെരുമ്പിലാവ്, കെ ഗോപിനാഥൻ, ഇ കെ ദിനേശൻ എന്നിവർ പുസ്തകവിതരണങ്ങൾക്ക് നേതൃത്വം നൽകി



