ദുബൈ– ദുബൈ എയർഷോയ്ക്കിടെയുണ്ടായ തേജസ് വിമാന അപകടത്തിൽ വീരമൃത്യു വരിച്ച വിങ് കമാൻഡർ നമൻഷ് സ്യാലി(32) ൻ്റെ മൃതദേഹം ഇന്ത്യയിലെത്തിച്ചു. ഇന്നലെ (ശനി) പ്രത്യേക ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) വിമാനത്തിലാണ് അദ്ദേഹത്തിന്റെ ഭൗതികദേഹം യുഎഇയിൽ നിന്ന് നാട്ടിലേക്ക് കൊണ്ടുപോയത്.
നവംബർ 21 ന് പ്രാദേശിക സമയം ഉച്ചയ്ക്കു 2.15നാണ് ദുബൈ എയർ ഷോ നടന്ന അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിനടുത്ത് വ്യോമാഭ്യാസത്തിനിടെയാണ് കമാൻഡർ സ്യാൽ പറത്തിയ തേജസ്സ് യുദ്ധവിമാനം അപകടത്തിൽ പെട്ടത്.എയർ ഷോയിൽ കാണികൾക്കു മുന്നിൽ ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയായിരുന്നു അപകടം.
ഹിമാചൽ പ്രദേശ് കാൻഗ്ര ജില്ല സ്വദേശിയായ വിങ് കമാൻഡർ സ്യാലിൻ്റെ മരണത്തിൽ ആദരസൂചകമായി എമിറേറ്റി ഡിഫൻസ് ഫോഴ്‌സ് സൈനിക ഗാർഡ് ഓഫ് ഓണർ നൽകി. ഇരു രാജ്യങ്ങളിലെയും സായുധ സേനകൾ തമ്മിലുള്ള അഗാതമായ ആദരവും പ്രതിഫലിക്കുന്നതായിരുന്നു ഈ ചടങ്ങ്. യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തലും ദുബൈ കോൺസൽ ജനറൽ സതീഷ് ശിവനും വിങ് കമാൻഡർ സ്യാലിന് അന്തിമോപചാരം അർപ്പിച്ചു. യുഎഇ ഉദ്യോഗസ്ഥർ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Ambassador Deepak Mittal and CG Satish Sivan paid their respects to Late Wing Commander Namansh Syal.
— India in UAE (@IndembAbuDhabi) November 22, 2025
A special IAF aircraft transported his mortal remains back to India.
The Emirati Defence Forces honoured the Indian braveheart with a ceremonial guard of honour. pic.twitter.com/iOz6msG8Zt



