ഷാർജ: നിയമലംഘനം നടത്തിയ രണ്ട് ഭക്ഷ്യ ഗോഡൗണുകൾ ഷാർജ മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. നിരോധിത ഭക്ഷ്യ ഉൽപ്പന്നങ്ങൾ സൂക്ഷിച്ചതിനാണ് നടപടി.
ഈ വർഷത്തിൻറെ ആദ്യ പാദത്തിൽ ഇതുവരെ ഷാർജയിലെ ഭക്ഷ്യ സ്ഥാപനങ്ങളിൽ 12,256 പരിശോധന സന്ദർശനങ്ങൾ നടത്തിയതായി സിറ്റി മുനിസിപ്പാലിറ്റി അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. ഭക്ഷ്യ സ്ഥാപനങ്ങൾ ആരോഗ്യ മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് അതോറിറ്റി ഈ പരിശോധനകൾ നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group