ഷാർജ– സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് മകൻ മുനവ്വറലി ശിഹാബ് തങ്ങൾ രചിച്ച ‘പ്രിയപ്പെട്ട ബാപ്പ’ എന്ന പുസ്തകത്തിന്റെ അറബിക് പതിപ്പ് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. ഷാർജ ഇസ്ലാമിക് അഫേഴ്‌സ് ഡയറക്ടർ ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖാസിമി, പ്രസിദ്ധ യുഎഇ എഴുത്തുകാരിയും ദാർ അൽ യാസ്മീൻ പബ്ലിഷിങ്ങിന്റെ സിഇഒയുമായ ഡോ. മറിയം അൽ ഷനാസിക്ക് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു.
”ബാബാ അൽ ഹബീബ്” എന്ന പേരിൽ ഡോ. സൈനുൽ ആബിദീൻ പുത്തനഴി അറബിയിലേക്ക് വിവർത്തനം ചെയ്ത ഈ കൃതി കോഴിക്കോട് ലിബി പബ്ലിക്കേഷൻസ് ആണ് പ്രസിദ്ധീകരിച്ചത്. ചടങ്ങിൽ ശംസുദ്ദിൻ ബിൻ മുഹ് യുദ്ദീൻ, ഹുസൈൻ മടവൂർ, വി.ടി. സലീം (ഷാർജ), കെ.കെ.എൻ. കുറുപ്പ്, കെ.എം.സി.സി. നേതാക്കളായ ഹാഷിം നൂഞ്ഞേരി, നിസാർ തളങ്കര, മുജീബ് ജൈഹൂൻ, ലിബി അക്ബർ എന്നിവർ പങ്കെടുത്തു.



