അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യം വീണ്ടും മലയാളിയ്ക്ക്. ദുബായിൽ താമസിക്കുന്ന പ്രവാസി മലയാളിയായ ജോർജിന ജോർജ് ആണ് അബുദാബി ബിഗ് ടിക്കറ്റിൻ്റെ ഇത്തവണത്തെ ഒന്നാം സമ്മാനമായ ഒരു മില്യൺ ദിർഹം (2.33 കോടി രൂപ) സ്വന്തമാക്കിയിരിക്കുന്നത്.
2024 ഡിസംബറിൽ നടന്ന മില്യണയർ ഇ-ഡ്രോ സീരിസിൽ ആയിരുന്നു ഈ സമ്മാനം ജോർജിനയെ തേടിയെത്തിയത്. ബാങ്ക് ഉദ്യോഗസ്ഥയായ ഇവർ യു.എ.ഇയിലാണ് ജനിച്ചുവളർന്നത്. ഇപ്പോൾ കുടുംബ സമേതം ദുബായിലാണ് താമസം.
അഞ്ച് വർഷങ്ങൾക്ക് മുൻപാണ് ബിഗ് ടിക്കറ്റ് എടുത്ത് തുടങ്ങിയത്. നേരത്തെ സഹ പ്രവർത്തകർക്കൊപ്പമാണ് ജോർജിന ടിക്കറ്റ് എടുക്കാറുണ്ടായിരുന്നത്. എന്നാൽ വിജയിച്ച ഈ ടിക്കറ്റ് ഭർത്താവിനൊപ്പമാണ് എടുത്തത്.ബിഗ് ടിക്കറ്റിൽ ഇനിയും പങ്കെടുക്കുമെന്നും അവർ പറഞ്ഞു.
നിരവധി അവസരങ്ങളാണ് പുതുവർഷത്തിൽ ബിഗ് ടിക്കറ്റ് ഒരുക്കുന്നത്.2025 ജനുവരിയിൽ 25 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസാണ് ലഭിക്കുക. മാത്രമല്ല എല്ലാ ആഴ്ചയും ഈ മാസം ഒരു ഭാഗ്യ ശാലിക്ക് ഒരു മില്യൺ ദിർഹം ഇ-ഡ്രോയിലൂടെ നേടാനാകും. കൂടാതെ ജനുവരിയിൽ ദ ബിഗ് വിൻ കോൺണ്ടെസ്റ്റ് തിരികെ എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഒറ്റത്തവണയിൽ രണ്ട് ബിഗ് ടിക്കറ്റ് വാങ്ങാനാകും.