അബുദാബി – പത്ത് വയസ്സുള്ള കുട്ടിയെ വാഹനത്തിനുള്ളിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ അബുദാബി ക്രിമിനൽ കോടതി പ്രതിക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷ പൂർത്തിയാക്കിയ ശേഷം പ്രതി ഇരയുടെ വീടിന് സമീപം താമസിക്കുന്നതിന് കോടതി വിലക്കേർപ്പെടുത്തി.
കുട്ടിയുടെ ബന്ധു പോലീസിൽ പരാതി നൽകിയതോടെയാണ് കേസ് പുറത്തുവന്നത്. ഇരയെ പ്രതി തന്റെ വാഹനത്തിലേക്ക് ആകർഷിച്ച്, വീടിന് സമീപമുള്ള റെസിഡൻഷ്യൽ ഏരിയയിൽ വെച്ച് പീഡിപ്പിച്ചതായി പരാതിയിൽ ആരോപിക്കുന്നു. അബുദാബി പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണത്തിൽ, സംഭവദിവസം പ്രതിയുടെ വാഹനം ആ സ്ഥലത്ത് ഉണ്ടായിരുന്നതിന് തെളിവുകൾ ലഭിച്ചു. സ്കൂളിന് സമീപം വാഹനം ദീർഘനേരം പാർക്ക് ചെയ്തിരുന്നതായും പിന്നീട് അവിടം വിട്ടതായും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group