റാസല്‍ഖൈമ – യു.എ.ഇയുടെ 54-ാമത് യൂണിയന്‍ ദിനാഘോഷത്തോടനുബന്ധിച്ച് റാസല്‍ഖൈമയിലെ ജയിലുകളില്‍ നിന്ന് 854 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ഖാസിമി.
യു.എ.ഇയുടെ 54-ാമത് ഈദ് അല്‍ഇത്തിഹാദിനെ അടയാളപ്പെടുത്തുന്ന മാപ്പ്, കുടുംബങ്ങളുടെ മേലുള്ള സമ്മര്‍ദം ലഘൂകരിക്കാനും തടവുകാര്‍ക്ക് ജീവിതം പുനര്‍നിര്‍മിച്ച് യഥാര്‍ഥ അവസരം നല്‍കാനുമുള്ള ശൈഖ് സൗദിന്റെ പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നത്. റാസല്‍ഖൈമ പോലീസുമായി സഹകരിച്ച് ഉത്തരവ് നടപ്പാക്കാനുള്ള എല്ലാ നടപടിക്രമങ്ങളും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് റാസല്‍ഖൈമ കിരീടാവകാശിയും ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് മുഹമ്മദ് ബിന്‍ സൗദ് ബിന്‍ സഖര്‍ അല്‍ഖാസിമി നിര്‍ദേശിച്ചു. യു.എ.ഇയുടെ 54-ാമത് ദേശീയദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ ജയിലുകളില്‍ നിന്ന് 2,937 തടവുകാരെ മാപ്പ് നല്‍കി മോചിപ്പിക്കാന്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ ഇന്നലെ ഉത്തരവിട്ടിരുന്നു



