അബൂദാബി– യുഎഇയിലും ലോകമെമ്പാടുമുള്ള ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ നേർന്ന് യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ദീപങ്ങളുടെ ഉത്സവമായ ദീപാവലി എല്ലാവർക്കും സമാധാനവും ആരോഗ്യവും സമൃദ്ധിയും നിറഞ്ഞ ഒരു വർഷം നൽകട്ടേയെന്ന് അദ്ദേഹം എക്സ് പ്ലാറ്റ് ഫോമിൽ ആശംസിച്ചു.
“യുഎഇ യിലും ലോകമെമ്പാടുമുള്ള ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ. വരും വർഷം നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും സമാധാനവും ആരോഗ്യവും സമൃദ്ധിയും നൽകട്ടേ , എന്ന് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ” അദ്ദേഹം കുറിച്ചു.
യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്നലെ ദീപാവലി ആശംസകൾ നേർന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



