അബുദാബി– യെമനില്‍ നിന്നുള്ള എല്ലാ യു.എ.ഇ സായുധ സേനാംഗങ്ങളുടെയും തിരിച്ചുവരവ് പൂര്‍ത്തിയായതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യെമനില്‍ പ്രവര്‍ത്തിക്കുന്ന ഭീകരവിരുദ്ധ യൂണിറ്റുകളുടെ ശേഷിക്കുന്ന ദൗത്യങ്ങള്‍ അവസാനിപ്പിക്കാന്‍ മുമ്പ് പ്രഖ്യാപിച്ച തീരുമാനത്തിന്റെ ഭാഗമായാണ് യു.എ.ഇ സേനയുടെ തിരിച്ചുവരവ്. എല്ലാ ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പാക്കുന്ന രീതിയിലും ബന്ധപ്പെട്ട എല്ലാ പങ്കാളികളുമായും ഏകോപിപ്പിച്ചുമാണ് ഈ പ്രക്രിയ പൂര്‍ത്തിയാക്കിയതെന്നും യു.എ.ഇ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



