അബൂദാബി – രാജ്യത്തിന്റെ ദേശീയ ചിഹ്നങ്ങളോ, പ്രമുഖ വ്യക്തികളെയോ ചിത്രീകരിക്കുന്നതിന് നിർമിതബുദ്ധി (എഐ) പോലുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നത് നിയമപ്രകാരം കുറ്റകരമെന്ന് യുഎഇ മീഡിയ കൗൺസിൽ. ഔദ്യോഗിക അനുമതിയില്ലാതെ ഇത്തരം ചിത്രങ്ങൾ സൃഷ്ടിക്കുന്നതിന് കർശനമായ വിലക്കാണ് കൗൺസിൽ ഏർപ്പെടുത്തിയിരിക്കുന്നത് .
സമൂഹത്തിൽ തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കാനും വിദ്വേഷ പ്രസംഗങ്ങൾ നടത്താനും മറ്റുള്ളവരെ അപകീർത്തിപ്പെടുത്താനുമെല്ലാം എഐ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നത് ഗുരുതരമായ നിയമലംഘനമായി കണക്കാക്കും. ഇത് മീഡിയാ വയലേഷൻ റെഗുലേഷൻ പ്രകാരം പിഴയും മറ്റ് ശിക്ഷകളും ഉൾപ്പെടെ നിരവധി നിയമനടപടികൾക്ക് വഴി വെക്കുമെന്നും മീഡിയ കൗൺസിൽ മുന്നറിയിപ്പ് നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group