Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 20
    Breaking:
    • ഇനി ഓഫിസ് പാർക്കിലേക്ക്; വിപ്ലവകരമായ ‘വർക്ക് ഫ്രം പാർക്ക്’ പദ്ധതിയുമായി ദുബൈ
    • ഇറാന് അവസാന അവസരമെന്ന് ട്രംപ്; ചർച്ചകൾക്കായി യുഎസ് സംഘം പാകിസ്ഥാനിലേക്ക്
    • സൗദി വനിതയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി
    • ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റു മരിച്ചു; ആക്രമണം ഗുരുദ്വാരയിൽ നിന്ന് മടങ്ങുന്നതിനിടെ
    • ശസ്ത്രക്രിയയ്ക്കിടെ സ്പ്ലീനിന് പകരം കരൾ നീക്കം ചെയ്തു; ഡോക്ടർക്കെതിരെ കുറ്റപത്രം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    റിയാദിൽ ശനി മുതൽ മൂന്നുദിവസം മഴയെന്ന് പ്രവചനം; മറ്റിടങ്ങളിലും വ്യത്യസ്ത തോതിലുള്ള കലുഷിത കാലാവസ്ഥ

    അക്ബർ പൊന്നാനിBy അക്ബർ പൊന്നാനി17/04/2025 Gulf Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ: സൗദിയിൽ മിക്കയിടങ്ങളിലും അടുത്ത ദിവസങ്ങളിലും മഴ കാലാവസ്ഥ തുടരും. തലസ്ഥാനമായ റിയാദിൽ ശനിയാഴ്ച മുതൽ തിങ്കൾ വരെയുള്ള ദിവസങ്ങൾ മഴയുടേതായിരിക്കും. മറ്റിടങ്ങളിലും വ്യത്യസ്ത ദിവസങ്ങളിൽ ഇത് തന്നെയായിരിക്കും സ്ഥിതി. വ്യത്യസ്ത തോതിലായിരിക്കും പലപ്പോഴായുള്ള വർഷപാതം.

    ഇത് സംബന്ധിച്ച പ്രവചനം കാലാവസ്ഥാ വിദഗ്ധൻ അഖീൽ അൽഅഖീൽ പുറപ്പെടുവിച്ചു. സൗദി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ കാലാവസ്ഥാ വിശകലന വിദഗ്ധനാണ് അഖീൽ. ശനിയാഴ്ച മുതൽ തുടർച്ചയായ മൂന്ന് ദിവസം തലസ്ഥാനത്ത് മിതമായ മഴ ലഭിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. പ്രത്യേകിച്ച് റിയാദിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലും ഇതേ കാലാവസ്ഥയായിരിക്കും. ഈ മൂന്ന് ദിവസങ്ങളിൽ ഇടയ്ക്കിടെ മഴ പെയ്തുകൊണ്ടിരിക്കുമെന്നുമാണ് പ്രവചനം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഔദ്യോഗികമായുള്ള മറ്റൊരു കാലാവസ്ഥാ പ്രവചനമനുസരിച്ച് വ്യാഴാഴച രാജ്യത്തെ ഏഴ് മേഖലകളിൽ മഴയായിരിക്കും. റിയാദിന് പുറമെ, മക്ക, അസീർ, ജീസാൻ, നജ്‌റാൻ, അൽബാഹ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ വർഷപാതമായും പൊടിക്കാറ്റായും ദൃശ്യപരത തടസ്സപ്പെടുംവിധം കലുഷിതമായിരിക്കും കാലാവസ്ഥ.
    ഇതേതുടർന്ന്, നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി പലയിടങ്ങളിലും ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. അൽഅഖീലിന്റെ പ്രവചന പ്രകാരം വ്യാഴാഴ്ച ആരംഭിച്ച് തിങ്കളാഴ്ച വരെ മഴ തുടരുമെന്നും, ജീസാനിലെ ഉയർന്ന പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുകയെന്നുമാണുള്ളത്. മിതമായത് മുതൽ കനത്തത് വരെ, ഇടയ്ക്കിടെ ഒക്കെയായിരിക്കും മഴയെന്നും അദ്ദേഹം വിശദീകരിച്ചു.

    ദക്ഷിണ സൗദിയിലെ അസീർ മേഖലയിൽ പൊതുവിലും, പ്രത്യേകിച്ച് അവിടുത്തെ കിഴക്കൻ പ്രദേശങ്ങളായ ബിഷ, തത്‌ലിത്ത് എന്നിവിടങ്ങളിലും ഞായറാഴ്ചയും തിങ്കളാഴ്ചയും മിതമായതോ കനത്തതോ ആയ മഴ ലഭിക്കുമെന്നും ഇത് മേഖലയിലെ മറ്റിടങ്ങളിലേക്കും വ്യാപിച്ചേക്കാമെന്നും അഖീൽ അൽഅഖീൽ ചൂണ്ടിക്കാട്ടി.

    മക്ക മേഖലയിലും സമാന സ്ഥിതി തന്നെയായിരിക്കും. പ്രത്യേകിച്ച്, മക്കാ പ്രവിശ്യയിൽപെടുന്ന ത്വായിഫ്-റിയാദ് ഹൈവേ കടന്നുപോകുന്ന ഭാഗങ്ങളിലും വ്യാഴം മുതൽ തിങ്കളാഴ്ച വരെ നീണ്ടുനിൽക്കുന്ന മിതമായതോ കനത്തതോ ആയ മഴ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    forecast Rain Saudi Arabai weather
    Latest News
    ഇനി ഓഫിസ് പാർക്കിലേക്ക്; വിപ്ലവകരമായ ‘വർക്ക് ഫ്രം പാർക്ക്’ പദ്ധതിയുമായി ദുബൈ
    19/04/2026
    ഇറാന് അവസാന അവസരമെന്ന് ട്രംപ്; ചർച്ചകൾക്കായി യുഎസ് സംഘം പാകിസ്ഥാനിലേക്ക്
    19/04/2026
    സൗദി വനിതയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി
    19/04/2026
    ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റു മരിച്ചു; ആക്രമണം ഗുരുദ്വാരയിൽ നിന്ന് മടങ്ങുന്നതിനിടെ
    19/04/2026
    ശസ്ത്രക്രിയയ്ക്കിടെ സ്പ്ലീനിന് പകരം കരൾ നീക്കം ചെയ്തു; ഡോക്ടർക്കെതിരെ കുറ്റപത്രം
    19/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version