Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, January 17
    Breaking:
    • രണ്ട് മാസത്തിനുള്ളില്‍ ഹമാസിനെ നിരായുധീകരിക്കണം, അല്ലെങ്കില്‍ യുദ്ധമെന്ന് ഇസ്രായില്‍
    • മുത്തച്ഛനും മുത്തശ്ശിക്കും സര്‍പ്രൈസ് കൊടുത്ത് കൊച്ചുമോൻ; അങ്കിത് റാണയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി
    • വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലിന്ന് നവനേതൃത്വം
    • ഉത്തരേന്ത്യൻ ഗ്രാമങ്ങൾക്ക് സാന്ത്വനമായി റിയാദ് കെഎംസിസി; 3000 കമ്പിളി പുതപ്പുകൾ കൈമാറി
    • റീച്ചിനും പബ്ലിസിറ്റിക്കും വേണ്ടി വർഗീയതയെ താലോലിക്കുന്ന പത്രപ്രവർത്തനങ്ങളെ കരുതിയിരിക്കണമെന്ന് വിസ്ഡം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഇതാണാ പൈലറ്റ്; തീ തിന്ന രണ്ടര മണിക്കൂറിനുശേഷം 141 ജീവനുകൾ സുരക്ഷിതമാക്കി ലാൻഡിങ്, ക്യാപ്റ്റനും സഹ വനിതാ പൈലറ്റിനും അഭിനന്ദന പ്രവാഹം…

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌12/10/2024 Gulf India Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 82
    Share
    WhatsApp Facebook Twitter Telegram LinkedIn

    ചെന്നൈ: സാങ്കേതിക തകരാറിനെ തുടർന്ന് റൺവേയിൽ ഇറക്കാനാകാതെ തിരിച്ചിറപ്പള്ളിയുടെ ആകാശത്ത് രണ്ടര മണിക്കൂറിലേറെ വട്ടമിട്ട് പറന്ന് മനോധൈര്യം കൊണ്ട് വിമാനത്തിന് സുരക്ഷിത ലാൻഡിങ് ഒരുക്കിയ എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന് അഭിനന്ദന പ്രവാഹം. ക്യാപ്റ്റൻ ഇഖ്‌റോ റിഫാദലിക്കും വനിതാ സഹപൈലറ്റായ മൈത്രേയി ശ്രീകൃഷ്ണയ്ക്കുമാണ് അഭിനന്ദനങ്ങൾ നിറയുന്നത്.

    141 യാത്രക്കാരുമായി ഷാർജയിലേക്ക് പറന്നുയർന്ന ഉടനെ തന്നെ വിമാനത്തിന്റെ സാങ്കേതികത്തകരാർ ശ്രദ്ധയിൽ പെട്ടെങ്കിലും നിറയെ ഇന്ധനമുള്ളതും ചക്രങ്ങൾ യഥാസ്ഥാനത്തല്ലാത്തതും ലാൻഡിങ് ഗിയർ ഉള്ളിലേക്ക് പോകാത്തതിനാലും റൺവേയിൽ ഇറക്കാനാവാത്ത സ്ഥിതിയിലായിരുന്നു വിമാനം. പിന്നെ, പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം വിലപ്പെട്ട ജീവനുകളുമായി ആകാശത്തിനും ഭൂമിക്കുമിടയിൽ ശ്വാസമടക്കിപ്പിടിച്ച്‌, ദുരന്തം കൺമുമ്പിൽ കണ്ട് പരിചയസമ്പത്തും മനോധൈര്യവും കൈവിടാതെയുള്ള, പ്രാർത്ഥനകളുടെയും അസാമാന്യമായ ഭഗീര യത്‌നങ്ങളുടെയും അമ്പരപ്പുളവാക്കുന്ന ഉദ്വേഗത്തിന്റെ നിമിഷങ്ങളായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആകാശത്ത് വട്ടമിട്ട് ഇന്ധനമെല്ലാം ചോർത്തിക്കളഞ്ഞ് ലാൻഡിങ്ങിനിടെയുള്ള തീ പിടുത്ത സാധ്യത ഇല്ലാതാക്കലായിരുന്നു പ്രഥമ ലക്ഷ്യം. അങ്ങനെ വിമാനത്തിലെ ഇന്ധനമെല്ലാം വായുവിൽ കത്തിച്ചുകളഞ്ഞ് ആശങ്കകളുടെ വലിയൊരു കാർമേഘം കാറ്റിൽ പറത്തുകയാണ് പൈലറ്റ് ഇഖ്‌റോ റിഫാദലി ചെയ്തത്. ഒപ്പം ഏത് അടിയന്തര സാഹചര്യവും നേരിടാൻ പാകത്തിലുള്ള സംവിധാനങ്ങൾ ഒരുക്കാൻ എയർപോർട്ടിൽ സന്ദേശവും കൈമാറി. എയർ ഇന്ത്യയുടെ എ.എക്‌സ്.ബി 613 വിമാനം രണ്ട് മണിക്കൂറും 33 മിനുട്ടിനും ശേഷം സുരക്ഷിതവും സന്തോഷകരവുമായ ലാൻഡിങ്ങിന് കളമൊരുക്കിയതോടെ സമൂഹമാധ്യമങ്ങളിൽ നിറയെ പൈലറ്റിനും ക്രൂവിനുമുള്ള മനസ്സറിഞ്ഞ അഭിനന്ദന പ്രവാഹമാണിപ്പോൾ.

    സാങ്കേതിക തകരാർ കാരണം പറന്ന് മുന്നോട്ടുപോകാനും നിറയെ ഇന്ധനമുള്ളതിനാൽ ലാൻഡ് ചെയ്യാനും പറ്റാത്ത വല്ലാത്തൊരു അവസ്ഥയിലാണ് വിമാനം പൈലറ്റ് സുരക്ഷിതമായി താഴെ ഇറക്കിയത്. പൈലറ്റിന്റെ പരിചയസമ്പത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ബലത്തിലാണവർ അവസാനനിമിഷം വരെയും ജീവിതത്തിനും മരണത്തിനുമിടയിൽ വിമാനം നിയന്ത്രിച്ചത്. സിനിമയിൽ കാണുന്ന നാടകീയതകളെയെല്ലാം വെല്ലുംവിധം വൻ അപകടത്തിൽനിന്നാണവർ അത്യസാധാരണമായ ആത്മധൈര്യത്തിലൂടെ കാര്യങ്ങളെ ലക്ഷ്യത്തോടടുപ്പിച്ചത്. അങ്ങനെ ആശങ്കകകളുടെ, കൺമുമ്പിലെ ദുരന്തത്തിന്റെ വൻ കൊടുമുടിയാണവർ ഒന്നുമല്ലാതാക്കിയത്.

    വെള്ളിയാഴ്ച വൈകീട്ട് 5.40ന് പറന്നുയർന്ന ട്രിച്ചി-ഷാർജ വിമാനം രാത്രി 8.15-ഓടെയാണ് ലാൻഡിങ് നടത്തിയത്. രാത്രി എട്ടരയോടെ ഷാർജയിൽ എത്തേണ്ട വിമാനമാണിത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തപ്പോൾ നിറഞ്ഞ കൈയടിയായിരുന്നു എങ്ങും. പൈലറ്റിനെയും ക്യാബിൻ ക്രൂവിനെയും അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അടക്കമുള്ളവർ രംഗത്തെത്തി. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച് അഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ട എയർ ഇന്ത്യ അധികൃതർ യാത്രാക്കാരെ മറ്റൊരു വിമാനത്തിൽ ഷാർജയിലെത്തിക്കാൻ നടപടി സ്വീകരിച്ചതായും അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Air India Pilot
    Latest News
    രണ്ട് മാസത്തിനുള്ളില്‍ ഹമാസിനെ നിരായുധീകരിക്കണം, അല്ലെങ്കില്‍ യുദ്ധമെന്ന് ഇസ്രായില്‍
    17/01/2026
    മുത്തച്ഛനും മുത്തശ്ശിക്കും സര്‍പ്രൈസ് കൊടുത്ത് കൊച്ചുമോൻ; അങ്കിത് റാണയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി
    17/01/2026
    വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലിന്ന് നവനേതൃത്വം
    17/01/2026
    ഉത്തരേന്ത്യൻ ഗ്രാമങ്ങൾക്ക് സാന്ത്വനമായി റിയാദ് കെഎംസിസി; 3000 കമ്പിളി പുതപ്പുകൾ കൈമാറി
    17/01/2026
    റീച്ചിനും പബ്ലിസിറ്റിക്കും വേണ്ടി വർഗീയതയെ താലോലിക്കുന്ന പത്രപ്രവർത്തനങ്ങളെ കരുതിയിരിക്കണമെന്ന് വിസ്ഡം
    17/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.