മസ്‌കത്ത്– വീട്ടിൽ നിന്ന് പണവും, സ്വർണവും, മറ്റു വിലപിടിപ്പുള്ള ആഭരണങ്ങളും മോഷ്ടിച്ചയാൾ പിടിയിൽ.നോർത്ത് അൽ ബത്തീന ഗവർണറേറ്റിലെ സഹാമിലെ വിലായത്തിലെ വീട്ടിൽ നിന്നാണ് 40,000 ഒമാൻ റിയാലിലധികം (ഏകദേശം 91 ലക്ഷം ഇന്ത്യൻ രൂപ) വിലമതിക്കുന്ന പണവും ആഭരണങ്ങളും മോഷ്ടിച്ചത്. പിടിയിലായ ആളുടെ കുടുംബത്തിൽ നിന്ന് തന്നെയാണ് മോഷണം നടത്തിയതെന്ന് റോയൽ ഒമാൻ പോലീസ് പറഞ്ഞു. പ്രതിക്കെതിരെ നിയമനടപടികൾ പുരോഗമിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group