റിയാദ്– എല്ലാ സങ്കുചിതത്വങ്ങളെയും മറികടന്ന് മനുഷ്യരുടെ ഐക്യം ആഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളും ഇടതുപക്ഷത്തോട് ചേർന്നാണ് ലോകമെങ്ങും നിൽക്കുന്നതെന്ന് മുൻ തദ്ദേശസ്വയംഭരണ-ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ:കെ.ടി ജലീൽ എം.എൽ.എ. കേളി കലാസാംസ്കാരിക വേദിയുടെ ബത്ത ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതു ചേരിയെ ദുർബലമാക്കാൻ മുതലാളിത്ത സാമ്രാജ്യത്വ ശക്തികൾ വലതുപക്ഷ ചിന്ത മനസ്സിൽ പേറുന്നവരെ കണ്ടെത്തി അവരെ വിലക്കെടുത്താണ് ലക്ഷ്യം സാധിക്കുന്നത്. ഇടത് ചേരിയെ ഇല്ലാതാക്കിയവർ ഇനി ലോകത്ത് യുദ്ധങ്ങളും ശീതസമരങ്ങളും ആയുധ നിർമ്മാണവും ഉണ്ടാകില്ലെന്ന് മേനി പറഞ്ഞു. അതിൻ്റെയെല്ലാം കാരണക്കാരായവരാണ് ഇല്ലാതായിരിക്കുന്നതെന്ന് സോവിയറ്റ് യൂണിയൻ്റെ തകർച്ചയെ മുൻനിർത്തി ഇടതു വിരുദ്ധർ അവകാശപ്പെട്ടു. എന്നാൽ സംഭവിച്ചത് നേരെ മറിച്ചാണ്. അദ്ദേഹം പറഞ്ഞു.
ഒന്നും രണ്ടും ലോക യുദ്ധങ്ങളെക്കാൾ ഭീകരമാണ് ഇപ്പോഴത്തെസാഹചര്യങ്ങൾ. പശ്ചിമേഷ്യയിൽ സാമ്രാജ്യത്വ ശക്തികൾ കുഞ്ഞുങ്ങളെയടക്കം പതിനായിരങ്ങളെയാണ് കൊന്നു തീർത്തത്. പട്ടിണിക്കിട്ട് മനുഷ്യരെ കൊല്ലുന്ന അതിക്രൂരമായ രീതി, വംശഹത്യക്ക് അവലംബിക്കാൻ കഴിയുമാറ് സാമ്രാജ്യത്വ ആധിപത്യം ലോകത്തിനുമേൽ സ്ഥാപിക്കപ്പെട്ടത് ഇടത് ശാക്തികച്ചേരിയുടെ തകർച്ചയുടെ അനന്തര ഫലമാണെന്ന് ജലീൽ അഭിപ്രായപ്പെട്ടു. സാമ്രാജ്യത്വ ക്രൂരതയെ പ്രതിരോധിക്കാൻ ഒരു ഇടത് ചേരി ഉണ്ടായിരുന്നെങ്കിൽ എന്ന് ലോകം ഇന്ന് ആഗ്രഹിക്കുന്നു. ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. അദ്ദേഹം ചൂണ്ടിക്കാട്ടി
പാഠപുസ്തക താളുകളിൽ നിന്നു പോലും ബഹുസ്വര സംസ്കാരം അപ്രത്യക്ഷമാവുകയാണ്. വികൃതമായ ആഖ്യാനമാണ് കഴിഞ്ഞ കാലത്തെ അപഗ്രഥിച്ച് ഇന്ത്യയിൽ നടത്തപ്പെടുന്നത്. സിലബസ്സിൽ പോലും ഇത്തരം അശാസ്ത്രീയ രീതികൾ സ്വീകരിച്ചത് വലിയ അപകടമാണ് ഭാവിയിൽ ചെയ്യുക.
പാഠ പുസ്തക താളുകളിൽ നിന്നും ചരിത്രത്തെ എടുത്ത് മാറ്റുന്ന നടപടികൾ സ്വീകരിക്കുന്ന വേളയിലും, എൻആർസി കൊണ്ടുവന്നപ്പോഴും, ന്യൂനപക്ഷങ്ങളെ വേട്ടയാടുമ്പോഴും പ്രതിരോധിക്കാൻ ഇന്ത്യയിലെ ഇടത് പക്ഷം മാത്രമാണ് മുന്നിട്ടിറങ്ങുന്നത്. വോട്ടുകളിൽ മാത്രം കണ്ണുനട്ട് കോൺഗ്രസ്സ് ഇത്തരം ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും മൗനം പാലിക്കുകയാണ്. കേളി കലാസാംസ്കാരിക വേദിയുടെ ബത്ത ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേളിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന പത്താമത് ബത്ത ഏരിയ സമ്മേളനം മുൻ ആഭ്യന്തര മന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്നു.
ഏരിയാ പ്രസിഡൻ്റ് ഷഫീക് അങ്ങാടിപ്പുറത്തെ താൽക്കാലിക അധ്യക്ഷനായി അരുൺ കുമാർ ക്ഷണിച്ചുകൊണ്ട് ആരംഭിച്ച സമ്മേളം കെടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി രാമകൃഷ്ണൻ ധനുവചപുരം പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ബിജു തായമ്പത്ത് വരവ് ചിലവ് കണക്കും, കേളി വൈസ് പ്രസിഡൻ്റ് ഗഫൂർ ആനമങ്ങാട് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
ശശികുമാർ, മൂസാ കൊമ്പൻ, ഷൈജു എസ്, ശിവദാസ്, മെൽവിൻ, ഷാജി, സലിം അംലാദ് എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രമേയങ്ങൾ അവതരിപ്പിച്ചു. അഞ്ച് യൂണിറ്റുകളിൽ നിന്നായി 12 പേർ ചർച്ചയിൽ പങ്കെടുത്തു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായ്, രാമകൃഷ്ണൻ ധനുവച്ചപുരം, ബിജു തായമ്പത്ത് എന്നിവർ ഉയർന്നുവന്ന ചർച്ചകൾക്ക് മറുപടി പറഞ്ഞു.
പ്രസിഡണ്ട് അനിൽ അറക്കൽ, സെക്രട്ടറി ഷഫീഖ് അങ്ങാടിപ്പുറം, ട്രഷറർ സലിം മടവൂർ വൈസ് പ്രസിഡന്റുമാർ മുജീബ് റഹ്മാൻ, ഹുസൈൻ പി. എ, ജോയിന്റ്റ് സെക്രട്ടറിമാർ ഫക്രുദ്ധീൻ, സുധീഷ് തരോൾ, ജോയിൻ്റ് ട്രഷറർ മൻസൂർ എന്നിവർ ഭാരവാഹികളായും രാമകൃഷ്ണൻ, സലിം അംലാദ്, ബിജു ഉള്ളാട്ടിൽ, രാജേഷ് ചാലിയാർ, അബ്‌ദുൽ റഹ്‌മാൻ, സൗബീഷ്, ബിജു തായമ്പത്ത്, ഷാജി. എസ്, മുജീബ് പാറക്കൽ, അരുൺ. എ.കെ,ജയകുമാർ എന്നിവർ സമിതി അംഗങ്ങളായും 19 അംഗ പുതിയ നേതൃത്വത്തെ സമ്മേളനം തിരഞ്ഞെടുത്തു. ഏരിയ രക്ഷാധികാരി സെക്രട്ടറി മോഹൻദാസ് ഭാരവാഹികളെ പ്രഖ്യാപിച്ചു. ഏറ്റവും കൂടുതൽ പ്രതിനിധികൾ മലപ്പുറം ജില്ലയിൽ നിന്നുമാണ് സമ്മേളനത്തിൽ പങ്കെടുത്തിട്ടുള്ളതെന്ന് ക്രെഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചുകൊണ്ട് സജിൻ കൂവള്ളൂർ പറഞ്ഞു.
കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ ഗീവർഗീസ് ഇടിചാണ്ടി, പ്രഭാകരൻ കണ്ടോന്താർ, ചന്ദ്രൻ തെരുവത്ത്, ഷമീർ കുന്നുമ്മൽ, പ്രസിഡൻ്റ് സെബിൻ ഇക്ബാൽ, ട്രേഷറർ ജോസഫ് ഷാജി, വൈസ് പ്രസിഡണ്ട് രജീഷ് പിണറായി, കേളി കേന്ദ്ര കമ്മറ്റി അംഗങ്ങളായ പ്രദീപ് ആറ്റിങ്ങൽ, ഷാജി റസാഖ്, ലിപിൻ പശുപതി ഏരിയ രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി അനിൽ അറക്കൽ എന്നിവർ സമ്മേളനത്തെ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.
രാജേഷ് ചാലിയാർ, സുധീഷ് തറോൾ, പ്രണവ് ശശികുമാർ, ഷൈജു യശോധരൻ എന്നിവർ രജിസ്ട്രേഷൻ കമ്മറ്റി, ഷഫീക് അങ്ങാടിപ്പുറം, ശശികുമാർ, ഫക്രുദ്ദീൻ എന്നിവർ പ്രസീഡിയം, മോഹൻ ദാസ്, അനിൽ അറക്കൽ, രാമകൃഷ്ണൻ ധനുവചപുരം, ബിജു തായമ്പത്ത് എന്നിവർ സ്റ്റിയറിങ്, സുധീഷ്, അജിത് ഖാൻ, മൻസൂർ അലി, പിഎ ഹുസൈൻ എന്നിവർ മിനിട്ട് കമ്മറ്റി, മൂസാ കൊമ്പൻ, അനസ്, രാജേഷ് ചാലിയാർ, മാർക്സ് എന്നിവർ പ്രമേയ കമ്മറ്റി, സിജിൻ കൂവള്ളൂർ, ധനേഷ് , ഫൈസൽ അലയാൽ, നൗഫൽ, ജ്യോതിഷ് എന്നിവർ ക്രഡൻഷ്യൽ കമ്മറ്റിയായും സമ്മേളനം നിയന്ത്രിച്ചു. ഫക്രുദ്ദീൻ സ്വാഗതവും സമ്മേളനം തിരഞ്ഞെടുത്ത സെക്രട്ടറി ഷഫീഖ് അങ്ങാടിപ്പുറം നന്ദിയും പറഞ്ഞു.