ദുബൈ- ദുബൈയിൽ നിര്യാതനായ കോഴിക്കോട് സ്വദേശി മഹീപ് ഹരിദാസിന്റെ (43) സംസ്കാരം ഇന്ന്. കോഴിക്കോട് പുതിയറ ഇരിങ്ങണ്ണൂർ സ്വദേശിയാണ് മഹീപ് ഹരിദാസ്. ഇന്ന് ഉച്ചക്ക് 2നാണ് സംസ്കാരം. ദുബൈ ഇത്തിസലാത്തിൽ എൻജിനിയറായ മഹീപ് കഴിഞ്ഞ വ്യാഴാഴ്ചയാണ് മരണപ്പെട്ടത്.
യൂത്ത് കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് ആയിരുന്ന പരേതനായ സി. എച്ച്. ഹരിദാസിന്റെയും മല്ലികാ ഹരിദാസിന്റെയും മകനാണ്. ഭാര്യ രമ്യ ദുബൈ ജെംസ് മില്യനിയം സ്കൂൾ അധ്യാപികയാണ്.
മകൾ:പാർവതി (വിദ്യാർത്ഥിനി )
സഹോദരൻ : ഉദയ് ഹരിദാസ് (ഓസ്ട്രേലിയ).
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group