അബൂദാബി– 39ാമത് ശക്തി അവാര്‍ഡുമായി ബന്ധപ്പെട്ട് അബൂദാബിയില്‍ തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു. എഴുത്തും ജനാധിപത്യ വീക്ഷണവും എന്ന വിഷയത്തില്‍ സാഹിത്യകാരനും തിരക്കഥാകൃത്തുമായ എസ്. ഹരീഷ് സംസാരിച്ചു. ശക്തി പ്രസിഡന്‍റ് കെ.വി. ബഷീര്‍ അധ്യക്ഷതവഹിച്ചു.
ശക്തി അവാര്‍ഡ് ജേതാക്കളെയും അവരുടെ കൃതികളെയും സാഹിത്യവിഭാഗം സെക്രട്ടറി ഷെറീന്‍ വിജയന്‍ പരിചയപ്പെടുത്തി. ചടങ്ങില്‍ ഈ കൃതികള്‍ കെ.എസ്.സി ലൈബ്രറിക്ക് കൈമാറി. ശക്തി സെക്രട്ടറി എ.എല്‍. സിയാദ്, കെ.എസ്.സി പ്രസിഡന്‍റ് മനോജ് ടി.കെ, അസിസ്റ്റന്‍റ് കലാവിഭാഗം സെക്രട്ടറി സൈനു എന്നിവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



