ദുബൈ- കവിയും സാമൂഹ്യ പ്രവർത്തകനും യു എ ഇ യിൽ നീണ്ടകാലം അധ്യാപകനുമായിരുന്ന മുരളി മാസ്റ്റർ മംഗലത്തിന്റെ സുകൃതക്കടൽ കവിത സമാഹാര പുസ്തകത്തിന്റെ കവർ പ്രകാശനം കവി കെ ഗോപിനാഥൻ നിർവഹിച്ചു.
ഡോ. സുലൈമാൻ മതിലകത്തിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ അഷ്റഫ് കൊടുങ്ങല്ലൂർ സ്വാഗതവും മൂസ കോയമ്പ്രം നന്ദിയും പറഞ്ഞു. ഫൈസൽ ബിൻ മുഹമ്മദ്, അനസ് മാള യാസ് മാണൂർ, ചാക്കോ ഊളകാടൻ, ശുഹൂദ് ബാഫാക്കി തുടങ്ങിയവർ സംബന്ധിച്ചു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രമുഖർ കവർപേജ് പോസ്റ്റ് ചെയ്തു പങ്കാളിയായി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







