ഉമ്മുൽഖുവൈൻ– അർബുദബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ഉമ്മുൽഖുവൈൻ ന്യൂ ഇന്ത്യൻ സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാർഥി ആഹിൽ നവാസാണ് നാട്ടിൽ മരിച്ചത്. മലപ്പുറം ജില്ലയിലെ ചങ്ങരംകുളം സ്വദേശിയായ ആഹിൽ കുറച്ചുകാലമായി ‘യൂവിങ് സാർക്കോമ’ എന്ന രോഗത്തിന് ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. അസുഖത്തിന്റെ കാഠിന്യത്തിലും തളരാതെ പോരാടിയ ആഹിലിന്റെ വേർപാട് അധ്യാപകർക്കും സുഹൃത്തുക്കൾക്കും വലിയ ആഘാതമായി. മൃതദേഹം ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ഖബറടക്കി. നവാസ് – ഹഫീല ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ – മുഹമ്മദ് അർഹാം, അഹമ്മദ് അഹ്‌സാൻ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



