മനാമ– കയ്യിൽ ഗ്ലൗസും ധരിച്ച് ആളില്ലാത്ത സമയം നോക്കി കത്തി കാട്ടി പണം തട്ടിയെടുത്ത കള്ളൻ ഒരിക്കൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല, താൻ കുടിച്ച് കൊണ്ടിരിക്കുവന്ന സ്ട്രോബറി ജ്യൂസ് തന്നെ ഒറ്റി കൊടുക്കും എന്ന്.
സംഭവം നടന്നത് ബഹ്റൈനിലാണ്. കടയിൽ ജ്യൂസ് കുടിക്കാൻ കയറിയ ഇയാൾ. കടയിലെ ജീവനക്കാരനെ കത്തി കാണിച്ച് ഭയപ്പെടുത്തുകയും 50 ദിനാർ (11394.59 രൂപ) മോഷ്ടിച്ച് കടന്ന് കളയുകയുമാണ് ചെയ്തത്. പോലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തുകയും, കള്ളൻ കുടിച്ച സ്ട്രോബറി ജ്യൂസിൽ നിന്ന് ഇയാളുടെ ഉമിനീരിന്റെ സാമ്പിളുകൾ ലഭിച്ചതോടെയാണ് കള്ളൻ പിടി വീഴുന്നത്.
ബഹ്റൈൻ സ്വദേശിയും, തൊഴിൽ രഹിതനുമായ 43 കാരന് ബഹ്റൈൻ ക്രിമിനൽ ഹൈകോടതി ആയുധം ഉപയോഗിച്ചുള്ള കവർച്ചക്ക് ശ്രമിച്ചതിന് 5 വർഷത്തെ തടവ് ശിക്ഷക്ക് വിധിച്ചു.
കുറ്റകൃത്യം നടന്ന സ്ഥലത്ത് ഒരു വിരലടയാളമോ അവശേഷിപ്പിക്കാതിരിക്കാൻ അയാൾ ഗ്ലൗസ് ധരിച്ചിരുന്നെങ്കിലും, കുപ്പിയിൽ നിന്ന് ഡിഎൻഎ എടുത്ത ശേഷം കുറ്റവാളിയെ കണ്ടെത്താൻ അധികാരികൾക്ക് കഴിഞ്ഞു.