രണ്ടായിരമാണ്ടിലെ ആഗസ്ത് 23, ബുധനാഴ്ച. പേർഷ്യൻ ഗൾഫ് ജനതയെ ദുഃഖത്തിന്റെ നടുക്കടലിലേക്ക് തള്ളിയിട്ട ദിനം.
ആഫ്രിക്കൻ രാജ്യമായ ഈജിപ്തിലെ കൈറോയിൽ നിന്ന് 135 യാത്രക്കാരും 8 ജീവനക്കാരുമായി ബഹ്റൈനിലേക്ക് പുറപ്പെട്ട ഗൾഫ് എയർ ഫ്ലൈറ്റ് 072, യാത്രയ്ക്കിടയിൽ ഒരു സുരക്ഷാപ്രശ്നവും ഇല്ലാത്ത വിമാനം
ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കാൻ ശ്രമിച്ചെങ്കിലും ആദ്യ ശ്രമം പരാജയപ്പെടുന്നു. അതിനെ തുടർന്ന്
പൈലറ്റ് ക്യാപ്റ്റൻ മുഹമ്മദ് ഇർസാൻ “ഗോ എറൗണ്ട്” (വീണ്ടും ഉയർന്നശേഷം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്ന പ്രക്രിയ) ആരംഭിച്ചു.
പക്ഷേ, നിയന്ത്രണവും വേഗതയും നഷ്ടപ്പെട്ട വിമാനം രണ്ട് കിലോമീറ്റർ അകലെയുള്ള പേർഷ്യൻ ഗൾഫ് കടലിലേക്ക് പതിച്ചു.
ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ആരെയും രക്ഷിക്കാനായില്ല. 143 പേരുടെയും ജീവൻ ആ ഒരൊറ്റ വിമാന അപകടത്തിൽ നഷ്ടപ്പെട്ടു.
ഗൾഫ് എയറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായി ഈ ദിവസം രേഖപ്പെടുത്തി